ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൪ —

"ത്തുനിന്നു ഇങ്ങോട്ടു വന്നു എന്നു പറഞ്ഞതിന്നു യോ
സെഫ് "നിങ്ങൾ ഒറ്റുകാരാകുന്നു" എന്നു കഠിനമാ
യി കല്പിച്ചപ്പോൾ അവർ "കൎത്താവെ,! ഞങ്ങൾ ഒർ
"ആളുടെ പുത്രന്മാർ; ൧൨ സഹോദരന്മാരിൽ ഞങ്ങൾ
"പത്തു പേരാകുന്നു; ഇളയവൻ അഛ്ശന്റെ കൂടെ
"ഇരിക്കുന്നു; അവന്റെ ജ്യേഷ്ഠൻ ഇല്ല. ഞങ്ങൾ
"ഒററുകാരല്ല നേരുള്ളവർ തന്നെ" എന്നു ഭയപ്പെട്ടു
പറഞ്ഞതു കേട്ടാറെ, യോസെഫ് “നിങ്ങൾക്ക നേ
"രുണ്ടെങ്കിൽ ഒരുത്തൻ പോയി അനുജനെ കൊണ്ടു
"വന്നു കാണിച്ചാൽ, നിങ്ങളെ വിടാം" എന്നു കല്പി
ച്ചു. മൂന്നു ദിവസം തടവിൽ പാൎപ്പിച്ചു. നാലാം ദിവ
സത്തിൽ അവരെ വരുത്തി: "ഞാൻ ദൈവത്തെ
"ഭയപ്പെടുന്നു; ആൎക്കും അന്യായം ചെയ്വാൻ മനസ്സി
"ല്ല. അതുകൊണ്ടു ഒരു വഴി പറയാം; ഒരുവനെ ഇ
"വിടെ പാൎപ്പിച്ചു ശേഷമുള്ളവർ ധാന്യം വാങ്ങികൊ
"ണ്ടു പോയി കൊടുത്തു അനുജനെ ഇങ്ങോട്ടു കൊ
"ണ്ടുവരുവിൻ, എന്നാൽ നിങ്ങളുടെ വാക്കു പ്രമാ
"ണിക്കാം; നിങ്ങൾ മരിക്കാതെയും ഇരിക്കും" എന്നി
പ്രകാരം കല്പിച്ചത കേട്ടാറെ, തങ്ങളിൽ നോക്കി "ഇ
"തെല്ലാം നമ്മുടെ സഹോദരനോടു ചെയ്ത കുറ്റം ത
"ന്നെ. അവൻ അപേക്ഷിച്ചപ്പോൾ അവന്റെ
"ദുഃഖം കണ്ടാറെയും അനുസരിക്കാതെ ഇരുന്നുവ
"ല്ലൊ അതുകൊണ്ടു ഈ ദുഃഖം നമുക്കു വന്നിരിക്കു
"ന്നു; അവന്റെ രക്തം ദ്വൈവം ഇപ്പോൾ ചോദി
"ക്കുന്നു" എന്നു പറഞ്ഞു. യോസെഫ് ദ്വിവാചിമു
ഖാന്തരം സംസാരിച്ചതിനാൽ അതൊക്കയും കേട്ടറി
ഞ്ഞു എന്നവർ വിചാരിച്ചില്ല. അവൻ അവരെ വിട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/52&oldid=182972" എന്ന താളിൽനിന്ന് ശേഖരിച്ചത്