ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൫ —

പോയി കരഞ്ഞു. പിന്നെയും വന്നു എല്ലാവരും കാ
ണ്കെ ശിമ്യൊനെ പിടിച്ചു കെട്ടിച്ചു. തടവിൽ അയ
ച്ചശേഷം, അവർ ധാന്യം എടുത്തു നാട്ടിൽ തിരിച്ചു
ചെന്നു അഛ്ശനോടു വസ്തുത അറിയിച്ചു. ബന്യമീ
നെകൊണ്ടുവന്നാൽ മാത്രം തടവിലുള്ളവനെ വിട്ടയ
ക്കും എന്നും മറ്റും കേൾപ്പിച്ചപ്പോൾ യാക്കോബ് വള
രെ വിഷാദിച്ചു: "നിങ്ങൾ എന്നെ മക്കളില്ലാത്തവനാ
"ക്കി; യോസെഫും ശിമ്യൊനും ഇല്ലാതെയായി. ബന്യ
"മീനെയും കൂട കൊണ്ടുപോകും; ഇതൊക്കയും എനി
"ക്ക് വിരോധമായി വന്നിരിക്കുന്നു. എന്മകൻ നിങ്ങ
"ളോടു കൂട പോരുകയില്ല" എന്നു കല്പിക്കയും ചെയ്തു.

൧൨. യോസെഫിന്റെ സഹോദരന്മാർ
രണ്ടാമത് മിസ്രയിൽ പോയതു.

പിറ്റെ വൎഷത്തിൽ ഞെരുക്കം വൎദ്ധിച്ചിട്ടു കൊ
ണ്ടുവന്ന ധാന്യം എല്ലാം തീൎന്നപ്പോൾ, പിന്നെയും
കൊണ്ടുവരുവാൻ യാക്കൊബ് പുത്രന്മാരോടു കല്പിച്ചു.
അവർ "ബന്യമീനെ കൂടാതെ ഞങ്ങൾ പോകയില്ല"
എന്നു പറഞ്ഞാറെ, അനുജനെ അയപ്പാൻ അഛ്ശ
ന്നു വളരെ അനിഷ്ടമുണ്ടായി എങ്കിലും, ഒടുവിൽ സ
മ്മതിച്ചു, "ഈ ദേശത്തിലെ തേനും നല്ല പഴങ്ങളും
"ദിവ്യൌഷധങ്ങളും മറ്റും സമ്മാനമായി കൊണ്ടു
"പോകുവിൻ. സൎവ്വശക്തനായ ദൈവം എന്റെ
"രണ്ട മക്കളെയും തിരിച്ചു അയപ്പാൻ ആ അധികാ
"രിക്ക് കൃപ ഉണ്ടാക്കുമാറാക. ഞാൻ പുത്രനില്ലാത്ത
"വനെന്നപോലെ ആയി" എന്നു പറഞ്ഞു. അവ
രെ അയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/53&oldid=182973" എന്ന താളിൽനിന്ന് ശേഖരിച്ചത്