ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൬ —

അവർ മിസ്രയിൽ എത്തി എന്നു യോസെഫ്
കേട്ടാറെ, അവരെ വീട്ടിൽ വരുത്തി മുഖപ്രസാദം
കാണിച്ചു "നിങ്ങളുടെ അഛ്ശൻ ജീവിച്ചു സുഖമായി
"രിക്കുന്നുവൊ?" എന്നു ചോദിച്ചതിന്നു അവർ "സു
ഖം തന്നെ" എന്നു പറഞ്ഞ ശേഷം യോസെഫ്
ബന്യമീനെ നോക്കി "ഇവനോ നിങ്ങൾ പറഞ്ഞ
അനുജൻ" എന്നു ചോദിച്ചറിഞ്ഞു " ദൈവം നിണ
ക്ക് കൃപ ചെയ്യട്ടെ" എന്നനുഗ്രഹിച്ചു മനസ്സുരുകുക
യാൽ, ബദ്ധപ്പെട്ടു മുറിയിൽ ചെന്നു കരഞ്ഞു മുഖം
കഴുകി പുറത്തു വന്നു തന്നെ അടക്കി ഭക്ഷണം വെ
പ്പാൻ കല്പിച്ചു. ദേശമൎയ്യാദപ്രകാരം തനിക്കും സഹോ
ദരന്മാൎക്കും പ്രത്യേകം വെപ്പിച്ചു. ജ്യേഷ്ഠാനുജക്രമപ്ര
കാരം തങ്ങളെ ഇരുത്തിയതിനാൽ, അവർ അതിശ
യിച്ചു, സുഖേന ഭക്ഷിച്ചു സന്തോഷിക്കയും ചെയ്തു.

അനന്തരം കാൎയ്യസ്ഥനോടു "ഇവരുടെ ചാക്കു
"കളിൽ പിടിക്കുന്ന ധാന്യവും കൊണ്ടുവന്ന ദ്രവ്യവും
"ഇളയവന്റെ ചാക്കിൽ എന്റെ വെള്ളിപാനപാ
"ത്രവും ഇടുക" എന്നു കല്പിച്ചപ്രകാരം അവൻ ചെ
യ്തു. പിറ്റെ നാൾ അവർ ധാന്യം എടുത്തു പുറപ്പെ
ട്ടു അല്പ വഴിക്കൽ എത്തിയശേഷം, യോസെഫിൻ
കല്പനപ്രകാരം കാൎയ്യസ്ഥൻ ചെന്നു എത്തി അവ
രോടു "ഗുണത്തിന്നു പകരം നിങ്ങൾ ദോഷമൊ വി
ചാരിച്ചു" എന്നു പറഞ്ഞത് കേട്ടു, അവർ ഭ്രമിച്ചു
അന്യോന്യം നോക്കിയാറെ, "യജമാനന്റെ പാന
"പാത്രം എന്തിന്നു കട്ടു?" എന്നു ചോദിച്ചതിന്നു അ
വർ "അപ്രകാരം ഒരിക്കലും ചെയ്കയില്ല; ഞങ്ങൾ
"നേരുള്ളവർ; ആയത് ആരുടെ പക്കലെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/54&oldid=182974" എന്ന താളിൽനിന്ന് ശേഖരിച്ചത്