ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൭ —

"കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങൾ അടിമകളും ആ
കും" എന്നു പറഞ്ഞാറെ, കാൎയ്യസ്ഥൻ ശോധന ചെ
യ്തു, ബന്യമീന്റെ ചാക്കിൽ ആ പാത്രം കണ്ടപ്പോൾ,
എല്ലാവരും വിറെച്ചു വസ്ത്രങ്ങളെ കീറി മടങ്ങി ചെ
ന്നു, യോസെഫിനെ കണ്ടു, കാല്ക്കൽ വീണു. അ
പ്പോൾ അവൻ നീരസഭാവം കാട്ടി "എന്തിന്നു ഇ
പ്രകാരം ചെയ്തത്" എന്നു കല്പിച്ചാറെ യഹൂദ മുതി
ൎന്നു "കൎത്താവോടു എന്തു പറയേണ്ടു? ഞങ്ങൾ കുറ്റ
"മില്ലാത്തവർ എന്നു എങ്ങിനെ കാട്ടേണ്ടു? അടിയ
"ങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി. ഇതാ ഞ
“ങ്ങൾ എല്ലാവരും കൎത്താവിന്നടിമകൾ!" എന്നു അ
റിയിച്ചാറെ, യോസെഫ് "അതരുത്! പാത്രം എടുത്ത
"വൻ അടിമയായാൽ മതി; നിങ്ങൾ സുഖേന അ
ഛ്ശന്റെ അടുക്കെ പോകുവിൻ!"എന്നു കല്പിച്ച
പ്പോൾ, യഹൂദ "കൎത്താവെ, കോപിക്കരുതെ! കരുണ
"ചെയ്തു ഇവനെ വിട്ടയക്കേണമെ. ഞങ്ങൾ അ
"നുജനെ കൂടാതെ വീട്ടിൽ ചെന്നാൽ, അഛ്ശൻ ദുഃഖ
"ത്താൽ മരിക്കും നിശ്ചയം. ഞാൻ തന്നെ പൈത
"ലിന്നു വേണ്ടി ജാമീൻ നിന്നു. ഒരു വിഘ്നവും ഭാവി
"ക്കാതെ കൂട്ടി കൊണ്ടു വരാം എന്നു അഛ്ശനോടു പറ
"ഞ്ഞു പോന്നിരിക്കുന്നു. അതുകൊണ്ടു ഇവന്നു പ
"കരം ഞാൻ അടിമയായി പാൎക്കാം. പൈതൽ സ
"ഹോദരന്മാരാടു കൂട പോകട്ടെ; അവനെ കൂടാതെ
"ഞാൻ എങ്ങിനെ അഛ്ശനെ ചെന്നുകാണും?" എന്നി
ങ്ങിനെ മുട്ടിച്ചപേക്ഷിച്ചപ്പോൾ, യോസെഫ് തന്നെ
അടക്കുവാൻ കഴിയാതെ, ചുറ്റുമുള്ളവരെ പുറത്താ
ക്കി തിണ്ണം കരഞ്ഞു, സഹോദരന്മാരോടു "ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/55&oldid=182975" എന്ന താളിൽനിന്ന് ശേഖരിച്ചത്