ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൧ —

ചെന്നു കണ്ടാറെ, "നിൻ മുഖം തന്നെ കാണും എ
"ന്നു ഞാൻ വിചാരിച്ചില്ല; ദൈവം നിന്റെ സന്ത
"തിയെയും കൂട കാണ്മാറാക്കിയല്ലൊ" എന്നു ഇസ്ര
യേൽ പറഞ്ഞു. പിന്നെ അനുഗ്രഹം വാങ്ങേണ്ട
തിന്നു യോസെഫ് തന്റെ മക്കളെ അരികിലാക്കിയ
പ്പോൾ, യാക്കോബ് വലങ്കൈ അനുജന്റെ തലമേ
ലും ഇടങ്കൈ ജ്യേഷ്ഠന്റെ തലമേലും വെച്ചനുഗ്രഹി
ച്ചു. "പിതാക്കന്മാർ കണ്ടു നടന്ന ദൈവമേ! എന്നെ
"ഇന്നേവരെയും മേച്ചുവന്ന യഹോവയെ! സക
"ല ദോഷങ്ങളിൽനിന്നു എന്നെ വീണ്ടെടുത്ത ദൂതനു
"മായവനെ! ഈ പൈതങ്ങളെ അനുഗ്രഹിക്കേണ
"മെ! പിതാക്കന്മാരുടെ പേർ ഇവരുടെ മേൽ ചൊല്ലി,
"ഇവർ ദേശമദ്ധ്യത്തിങ്കൽ വൎദ്ധിച്ചു വരേണമേ!"
എന്നു അപേക്ഷിച്ചു, അവരെ സ്വന്തപുത്രരെ പോ
ലെ വിചാരിച്ചു, അവകാശസ്ഥാനവും കൊടുത്തനു
ഗ്രഹിച്ചു, "ദൈവം നിന്നെ എഫ്രയിം മനശ്ശെ എന്ന
"വരെ പോലെ ആക്കുക എന്നു ഇസ്രയേൽ ആ
"ശീൎവ്വദിക്കും" എന്നു കല്പിച്ചു. പിന്നെ യാക്കോബ്
തന്റെ ൧൨ പുത്രന്മാരെയും വരുത്തി, വരുവാനുള്ള
അവസ്ഥയെ ദൎശിച്ചറിയിച്ചു, ഓരോരുത്തനെ പ്ര
ത്യേകം അനുഗ്രഹിച്ച ശേഷം, പ്രാണനെ വിട്ടു സ്വ
ജനത്തോടു ചേൎന്നു. അനന്തരം യോസെഫും സ
ഹോദരന്മാരും ദേശത്തിലേ പല ശ്രേഷ്ഠന്മാരും ശ
വം എടുപ്പിച്ചു, കുതിരകളിലും തേരുകളിലും കയറി പു
റപ്പെട്ടു, കനാൻദേശത്തെത്തി, അഛ്ശനെ മക്ഫെല
എന്ന ഗുഹയിൽ വെക്കയും ചെയ്തു.

അതിന്റെ ശേഷം അവർ എല്ലാവരും മിസ്ര

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/59&oldid=182979" എന്ന താളിൽനിന്ന് ശേഖരിച്ചത്