ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൨ —

യിലേക്ക് മടങ്ങി ചെന്നു പാൎത്തപ്പോൾ, സഹോദര
ന്മാർ ഭയപ്പെട്ടു, യോസെഫിനെ വണങ്ങി "ഞങ്ങൾ
"നിന്നോടു കാട്ടിയ കൊടിയ ദ്രോഹങ്ങളെ അഛ്ശനെ
"വിചാരിച്ചു ക്ഷമിക്കേണമേ" എന്നപേക്ഷിച്ച
പ്പോൾ, അവൻ കരഞ്ഞു."നിങ്ങൾ ഭയപ്പെടേണ്ടോ
"ഞാൻ ദൈവമോ? നിങ്ങൾ എനിക്ക് ദോഷം വി
"ചാരിച്ചിരുന്നു, ദൈവമോ എനിക്ക് ഗുണം വിചാ
"രിച്ചു, ഏറിയ ജനങ്ങളെ ജീവനോടെ രക്ഷിക്കുമാ
"റാക്കി, ഞാൻ ഇനിയും നിങ്ങളെയും കുട്ടികളെയും
"നന്നായി പോററും" എന്നു പറഞ്ഞു അവരെ ആ
ശ്വസിപ്പിച്ച ശേഷം കുഡുംബങ്ങളോടു കൂട മിസ്ര
യിൽ സുഖേന വസിച്ചു, പൌത്രപ്രപൌത്രന്മാരെ
യും കണ്ടു, ൧൧൦ വയസ്സിൽ മരിക്കയും ചെയ്തു.

൨൦. മോശെ.

ഇസ്രയെലാകുന്ന യാക്കൊബിന്റെ പുത്രന്മാ
രിൽനിന്നു ൪൦൦ വൎഷത്തിന്നകം ൧൨ ഗോത്രമായ
ഇസ്രയേല്യ സംഘം വൎദ്ധിച്ചു വന്നു. അവൻ മി
സ്രദേശത്തിൽ പോകുമ്പോൾ "നീ ഭയപ്പെടേണ്ടാ;
"ഞാൻ കൂട പോരുന്നു; നിന്നെ വലിയ ജാതിയാക്കും"
എന്നു ദൈവത്തിന്റെ അരുളപ്പാടു കേട്ടവണ്ണം ത
ന്നെ സംഭവിച്ചു. ഇസ്രയേലർ ഏറ്റവും പെരുകി
ബലമുള്ള സമൂഹമായി തീർന്ന സമയം, മിസ്രക്കാൎക്കു
ഭയം ജനിച്ചു. അപ്പോൾ യോസെഫിന്റെ അവ
സ്ഥ അറിയാത്ത ഒരു പുതിയ രാജാവ് അവരെ അടി
മകൾ എന്ന പോലെ വിചാരിച്ചു, പട്ടണങ്ങളെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/60&oldid=182980" എന്ന താളിൽനിന്ന് ശേഖരിച്ചത്