ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൩ —

കോട്ടകളെയും മറ്റും കെട്ടേണ്ടതിന്നു ഇഷ്ടക ഉണ്ടാ
ക്കുക മുതലായ കഠിന വേലകളെ എടുപ്പിച്ചു; അവർ
ഉപദ്രവകാലത്തും വൎദ്ധിച്ചു വന്നതിനാൽ, അവരുടെ
ആൺ പൈതങ്ങളെ ഒക്കയും കൊല്ലേണമെന്നു രാ
ജാവ് പേറ്റികളോടു കല്പിച്ചു. ആയവർ ദൈവത്തെ
ഭയപ്പെട്ടു രാജകല്പന പ്രമാണിക്കാതെ ആൺ കുഞ്ഞ
ങ്ങളെ രക്ഷിച്ചു കൊണ്ടിരുന്നപ്പോൾ എല്ലാ മിസ്ര
ക്കാരോടും ഇസ്രയേല്യൎക്ക ജനിക്കുന്ന ആൺ കുഞ്ഞ
ങ്ങളെ ഒക്കയും പുഴയിൽ ചാടി കൊല്ലേണം എന്നു ക
ല്പിക്കയും ചെയ്തു.

ആ കാലത്തു ലേവിഗോത്രക്കാരനായ അമ്രാമി
ന്നു സുന്ദരനായ ഒരു പുത്രൻ ജനിച്ചു. അമ്മ അവ
നെ ഭയത്തോടെ മൂന്നു മാസം ഒളിച്ചു വെച്ചു. പിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/61&oldid=182981" എന്ന താളിൽനിന്ന് ശേഖരിച്ചത്