ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൪ —

ഒളിപ്പാൻ കഴിയാഞ്ഞപ്പോൾ, ഒരു പെട്ടിവാങ്ങി പശ
തേച്ചു കുഞ്ഞനെ അതിൽ കിടത്തി നീല നദീതീരത്തു
ചമ്മിയുള്ള ഒരു ദിക്കിൽ വെച്ചു, കുട്ടിയുടെ സഹോദ
രിയെ അരികെ പാൎപ്പിച്ചു. അപ്പോൾ രാജപുത്രി ആ
പുഴയിൽ കുളിപ്പാൻ വന്നു, പെട്ടിയെ കണ്ടു ദാസി
യെ അയച്ചു അതിനെ വരുത്തി തുറന്നു നോക്കിയാ
റെ, കരയുന്ന കുഞ്ഞനെ കണ്ടു അവൾ മനസ്സലി
ഞ്ഞു "ഇത് എബ്രായകുട്ടികളിൽ ഒന്ന് എന്നു പറ
ഞ്ഞതു കേട്ടപ്പോൾ, സഹോദരി അടുത്തു വന്നു, മുല
കൊടുക്കേണ്ടതിന്നു എബ്രായസ്ത്രീയെ വിളിക്കേണ
മോ എന്നു ചോദിച്ചു കല്പന വാങ്ങി അമ്മയെ വരു
ത്തിയ ശേഷം, രാജപുത്രി കുഞ്ഞനെ വളൎത്തേണ്ട
തിന്നായി അവളുടെ കൈക്കൽ ഏല്പിച്ചു; കുട്ടി മുതിൎന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/62&oldid=182982" എന്ന താളിൽനിന്ന് ശേഖരിച്ചത്