ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൫ —

പ്പോൾ, അവനെ വാങ്ങി തനിക്ക് പുത്രനാക്കി
വെച്ചു. മിസ്രക്കാരുടെ സകല വിദ്യകളെ പഠിപ്പിച്ചു,
വെള്ളത്തിൽ നിന്നെടുത്തവൻ എന്നൎത്ഥമുള്ള മോ
ശെ എന്ന പേർ വിളിക്കയും ചെയ്തു.

മോശെ പ്രാപ്തനായപ്പോൾ, രാജമഹത്വത്തിലും
ധനത്തിലും രസിക്കാതെ, ഇസ്രയേല്യരുടെ ഞെരു
ക്കങ്ങളെ കണ്ടിട്ടു ദുഃഖിച്ചു കൊണ്ടിരുന്നു. ൪൦ാം വ
യസ്സിൽ ഒരു ദിവസം സഹോദരന്മാരുടെ അരികിൽ
ചെന്നാറെ, അവരിൽ ഒരുവനെ ഒരു മിസ്രക്കാരൻ
അടിക്കുന്നതു കണ്ടപ്പോൾ, അവനെ അടിച്ചു കൊ
ന്നു കളഞ്ഞു. "ദൈവം എന്റെ കൈകൊണ്ടു ഇസ്ര
"യെല്യൎക്ക രക്ഷ വരുത്തുവതു അവർ കണ്ടറിയും"
എന്നവൻ വിചാരിച്ചതു നിഷ്ഫലമായി. ആ കുലകാ
ൎയ്യം രാജാവും അറിഞ്ഞു കൊല്ലുവാൻ ഭാവിച്ചപ്പോൾ,
മോശെ ഓടി അബ്രഹാമിന്റെ സന്തതിക്കാരായ മി
ദ്യാനരുടെ ദേശത്തിൽ എത്തി, ഒരു കിണറ്റിന്റെ
അരികെ ഇരുന്നു. അപ്പോൾ ആ നാട്ടിലെ ആചാ
ൎയ്യന്റെ ൭ പുത്രിമാർ വന്നു ആടുകൾക്ക വെള്ളം കോ
രി തൊട്ടികളെ നിറെച്ചാറെ, വേറെ ഇടയന്മാർ വന്നു
അവരെ ആട്ടിക്കളഞ്ഞത് കണ്ടു മോശെ അവരെ ര
ക്ഷിച്ചു ആടുകളെ വെള്ളം കുടിപ്പിച്ചു. കന്യകമാരുടെ
അഛ്ശനായ യിത്രൊ ഈ അവസ്ഥ കേട്ടപ്പോൾ, അ
വനെ വരുത്തി വീട്ടിൽ പാൎപ്പിച്ചു. പുത്രിയായ സി
പ്പോരയെ ഭാൎയ്യയാക്കി കൊടുത്തു ആട്ടിൻ കൂട്ടങ്ങളെ
മേയ്പാനായി ഏല്പിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/63&oldid=182983" എന്ന താളിൽനിന്ന് ശേഖരിച്ചത്