ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൬ —

൨൧. മോശെ ഫറവൊ എന്ന
രാജാവിന്റെ മുമ്പാകെ നിന്നത്.

മോശെ നാല്പത് വൎഷം മിദ്യാനിൽ പാൎത്തു വന്നു
ഒരു സമയം ആട്ടിങ്കൂട്ടത്തെ ഹൊരേബ് മലയുടെ
താഴ്വരയിൽ ആക്കി മേച്ചുകൊണ്ടിരുന്നപ്പോൾ, ക
ത്തിക്കൊണ്ടിരുന്നിട്ടും വെന്തു പോകാതിരിക്കുന്ന ഒരു
മുൾപ്പടൎപ്പു കണ്ടു അതിശയിച്ചു അടുത്തു ചെന്നാറെ,
അതിൽനിന്നു ദൈവം "മോശെ മോശെ" എന്നു
വിളിക്കുന്നതിനെ കേട്ടു "ഇതാ ഞാൻ ഇവിടെ ത
ന്നെ" എന്നു മോശെ പറഞ്ഞപ്പോൾ, ദൈവം "അ
"ടുത്തു വരരുതു; ചെരിപ്പുകളെ അഴിച്ചു കൊൾക. നീ
"നിൽക്കുന്ന സ്ഥലം ശുദ്ധഭൂമിയല്ലൊ" എന്നു ക
ല്പിച്ച ഉടനെ മോശെ ചെരിപ്പുകളെ അഴിച്ച ശേ
ഷം ഞാൻ നിൻ പിതാവിന്റെ ദൈവം ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/64&oldid=182984" എന്ന താളിൽനിന്ന് ശേഖരിച്ചത്