ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൭ —

"അബ്രഹാം ഇഛാക്ക് യാക്കോബ് എന്നവരുടെ ദൈ
വം തന്നെ" എന്നരുളിച്ചെയ്തപ്പോൾ,മോശെ ഭയപ്പെ
ട്ടു മുഖം മറെച്ചു. പിന്നെ യഹോവ "മിസ്രയിലുള്ള എ
"ന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു നിലവിളി
"യേയും കേട്ടു; അവരെ മിസ്രക്കാരുടെ കൈയിൽനി
"ന്നു വിടുവിച്ചു, പാലും തേനും ഒഴുകുന്ന ഒരു ദേശ
"ത്തിൽ ആക്കുവാൻ ഇറങ്ങി വന്നിരിക്കുന്നു. ഇ
"പ്പോൾ നീ എൻ ജനത്തെ മിസ്രയിൽനിന്നു പു
"റപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ രാജസന്നി
"ധിയിൽ അയക്കാം" എന്നു കല്പിച്ചാറെ, "മോശെ
"രാജാവിനെ ചെന്നു കണ്ടു, ഇസ്രയേല്യരെ കൂട്ടി
"ക്കൊണ്ടു വരുവാൻ ഞാൻ പ്രാപ്തനൊ?" എന്നു
ണൎത്തിച്ചപ്പോൾ, "ഞാൻ നിന്നോടു കൂട ഇരിക്കുമ
ല്ലൊ" എന്നതു കേട്ടു മോശെ പറഞ്ഞു:"അവർ എന്നെ
"വിശ്വസിക്കാതെ യഹോവ നിണക്ക് പ്രത്യക്ഷ
"നായില്ല, എന്നു പറയും" എന്നതിന്നു യഹോവയു
ടെ അരുളപ്പാടുണ്ടായി കയ്യിലുള്ള ദണ്ഡിനെ നില
ത്തിട്ടു സൎപ്പമായി ഭവിച്ചത് കണ്ടു പേടിച്ചു. പിന്നെ
കല്പന പ്രകാരം അതിന്റെ വാൽ പിടിച്ചപ്പോൾ,
ദണ്ഡായി തീൎന്നു. അതിന്റെ ശേഷം, "കൈ മാറി
ലിടുക" എന്ന വാക്കിൻ പ്രകാരം ചെയ്തു; എടുത്തു
നോക്കിയപ്പോൾ, വെളുപ്പരോഗമായി കണ്ടു, "പി
ന്നെയും മാറിൽ ഇട്ടു" എന്നു കേട്ടു അനുസരിച്ച
പ്പോൾ, ശുദ്ധമായ്തീൎന്നു. "ഈ രണ്ടു അടയാളങ്ങളെ
"വിശ്വസിക്കാഞ്ഞാൽ, നീലനദിയിലെ വെള്ളം
"കോരി കരമേൽ ഒഴിക്കെണം എന്നാൽ രക്തമായി
ചമയും" എന്നു യഹോവ കല്പിച്ചു. പിന്നെ മോശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/65&oldid=182985" എന്ന താളിൽനിന്ന് ശേഖരിച്ചത്