ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൮ —

"എൻ കൎത്താവെ! ഞാൻ വാചാലനല്ല, തടിച്ച വാ
യും നാവുമുള്ളവനത്രെ" എന്നു പറഞ്ഞപ്പോൾ, യ
ഹോവ "മനുഷ്യന്നു വായി വെച്ചതാർ? ഊമനെയും
"ചെവിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും
"ഉണ്ടാക്കുന്നവൻ ഞാനല്ലയൊ? ഇപ്പോൾ, നീ
"പോക; പറയേണ്ടുന്നതിനെ ഞാൻ ഉപദേശിക്കും
"വായ്ത്തുണയായും ഇരിക്കും. നിന്റെ ജ്യേഷ്ഠനായ
"അഹരൊൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടു വരു
"ന്നു, അവൻ നിണക്ക് പകരമായി സംസാരിക്ക
"യും ചെയ്യും," എന്നു കല്പിച്ചു.

അനന്തരം മൊശെ അഹരൊനോടു കൂട മിസ്ര
യിൽ പോയി, ഇസ്രയേല്യരുടെ മൂപ്പന്മാരെ വരു
ത്തി, ദൈവവചനങ്ങളെ ഒക്കയും അറിയിച്ചു. പി
ന്നെ രാജാവെ ചെന്നു കണ്ടു "വനത്തിൽ വെച്ചു ഓർ
"ഉത്സവം കഴിക്കേണ്ടതിന്നു എൻ ജനത്തെ വിട്ടയ
"ക്കേണമെന്നു ഇസ്രയേൽ ദൈവമായ യഹോവയു
"ടെ കല്പന" എന്നുണൎത്തിച്ചപ്പോൾ "രാജാവു ഞാൻ
"അനുസരിക്കേണ്ടുന്ന യഹോവ ആർ? ഞാൻ യ
"ഹോവയെ അറിയുന്നില്ല, ഇസ്രയേല്യരെ വിടുക
യുമില്ല" എന്നു പറഞ്ഞയച്ചു. അതല്ലാതെ വിചാരി
പ്പുകാരെ വരുത്തി "ഈ ജനങ്ങൾ മടിയന്മാർ, അ
"തുകൊണ്ടു വേല അധികം എടുപ്പിക്കേണം. മുമ്പേ
"ത്ത കണക്കിൻപ്രകാരം ഇഷ്ടകകൾ ഉണ്ടാക്കിച്ചു,
"ഇനിമേൽ ചുടേണ്ടതിന്നു വൈക്കോൽ കൊടുക്കരു
"തു; അവർ തന്നെ അതിനെ കൊണ്ടുവരട്ടെ" എ
ന്നു കല്പിച്ചശേഷം മോശെ ദൈവം തങ്ങളെ അയ
ച്ചു എന്നറിയിപ്പാനായി ദണ്ഡുകൊണ്ടുള്ള അതിശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/66&oldid=182986" എന്ന താളിൽനിന്ന് ശേഖരിച്ചത്