ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൯ —

യങ്ങളെ കാണിച്ചു എങ്കിലും മിസ്രമന്ത്രവാദികളും അ
പ്രകാരം കാണിച്ചപ്പോൾ രാജാവു അതിനെ കൂട്ടാ
ക്കാതെ ഇരുന്നു.

ഫറവൊ രാജാവ് ദിവ്യ കല്പന പ്രമാണിക്കാതെ
കഠിനമനുസ്സുള്ളവനായി തീൎന്നാറെ, ദൈവം അവ
നെ ഇളക്കേണ്ടതിന്നു ഭയങ്കര ബാധകളെ അയച്ചു.
മോശെ കല്പനപ്രകാരം ദണ്ഡു കൊണ്ടു നീല നദിയി
ലെ വെള്ളങ്ങളിന്മേൽ അടിച്ചപ്പോൾ, വെള്ളം രക്ത
മായി ചമഞ്ഞു മത്സ്യങ്ങളും ചത്തുപോയി. വെള്ളം
കുടിപ്പാൻ കഴിയായ്കകൊണ്ടു മിസ്രക്കാർ ഓരൊ കുഴി
കുഴിച്ചു, തണ്ണീർ കോരി കുടിക്കേണ്ടി വന്നു. പിന്നെ
യും അഹരോൻ ആ പുഴയിൽ ദണ്ഡിനെ നീട്ടിയാ
റെ, വെള്ളത്തിൽനിന്നു തവളകൾ കരേറി മിസ്രയിൽ
എങ്ങും നിറഞ്ഞു. എല്ലാ ഭവനങ്ങളിലും രാജധാനിയി
ലും കിടക്ക മുറി മുതലായവറ്റിലും ചെന്നു നിറഞ്ഞ
പ്പൊൾ, രാജാവു "യഹോവയോടു അപേക്ഷിക്ക;
"അവൻ ഈ ബാധ നീക്കിയാൽ ഞാൻ ജനത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/67&oldid=182987" എന്ന താളിൽനിന്ന് ശേഖരിച്ചത്