ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൦ —

"വിടാമെന്നു" മോശയെ മുട്ടിച്ചു. ആയവൻ പ്രാൎത്ഥി
ച്ചിട്ടു തവളകൾ ഒക്കയും മരിച്ചു ആശ്വാസം വന്നാ
റെ, രാജാവ് പിന്നെയും ഹൃദയം കഠിനമാക്കി ഇസ്ര
യേല്യരെ വിട്ടയക്കാതെ ഇരുന്നു. അതിന്റെ ശേ
ഷം അഹരോൻ ദണ്ഡു നീട്ടി ദേശത്തിലെ മൺ
പൊടി അടിച്ചു മനുഷ്യരെയും ജന്തുക്കളെയും ബാധി
ക്കേണ്ടതിന്നു പേൻ കൂട്ടമാക്കി തീൎത്തു; മന്ത്രവാദി
കൾ അപ്രകാരം ചെയ്വാൻ കഴിയാഞ്ഞപ്പോൾ, "ഇ
"ത് ദൈവത്തിന്റെ വിരൽ" എന്നു പറഞ്ഞു എങ്കിലും,
രാജാവിൻ മനസ്സിന്നു ഇളക്കം വന്നില്ല.

അനന്തരം യഹോവ പോന്തകളെ അയച്ചു. രാ
ജാവെയും ജനങ്ങളെയും വളരെ പീഡിപ്പിച്ചു. ആ
ബാധയും നിഷ്ഫലമായപ്പോൾ, ദേശത്തിലെ എല്ലാ
മൃഗക്കൂട്ടങ്ങളിലും മഹാവ്യാധി പിടിച്ചു, അതിനാൽ
കുതിര കഴുത ഒട്ടകങ്ങളും ആടുമാടുകളും വളരെ മരിച്ചു
എന്നിട്ടും രാജാവു കഠിന ഹൃദയനായി തന്നെ പാൎത്തു.

പിന്നെ മോശെ കൈ നിറയ ആട്ടക്കരി അടി
ച്ചു വാരി രാജാവിൻ മുമ്പാകെ മേല്പെട്ടു ചാടിയ നേ
രം മനുഷ്യരിലും മൃഗങ്ങളിലും വ്രണത്തെ ഉണ്ടാക്കു
ന്ന പരുക്കൾ ജനിച്ചു. ഈ ശിക്ഷ കഠോരം എങ്കിലും,
രാജാവിൻ മനസ്സിന്നു പാകം വന്നില്ല.

അതിന്റെ ശേഷം മോശെ ദണ്ഡിനെ ആകാ
ശത്തിലേക്ക് നീട്ടിയാറെ, ഇടിമുഴക്കവും മിന്നല്പിണ
രും കന്മഴയും ഭയങ്കരമാംവണ്ണം ഉണ്ടായി, വയലി
ലുള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്തു കളഞ്ഞു,
മൃഗങ്ങളെയും മനുഷ്യരെയും കൊന്നു. അപ്പോൾ രാജാ
വ് മോശയെയും അഹരോനെയും വരുത്തി: "ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/68&oldid=182988" എന്ന താളിൽനിന്ന് ശേഖരിച്ചത്