ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൧ —

"പാപം ചെയ്തു; ഇടിയും കന്മഴയും ഒഴിയേണ്ടതിന്നു
"യഹോവയോടു അപേക്ഷിപ്പിൻ" എന്നു പറഞ്ഞു.
മോശെ പുറത്തു ചെന്നു കൈ മലൎത്തി പ്രാൎത്ഥിച്ചു;
ഇടിയും മഴയും തീൎന്നു എന്നു രാജാവ് കണ്ടപ്പോൾ
അനുസരിക്കാതെ മുമ്പേത്ത പ്രകാരം തന്നെ നടന്നു.

അനന്തരം യഹോവ കിഴക്കൻ കാറ്റ് അടുപ്പിച്ചു,
തുള്ളൻ കൂട്ടത്തെ വരുത്തി. അവ മിസ്രയിൽ എല്ലാ
ടവും വ്യാപിച്ചു, പച്ചയായതൊക്കയും തിന്നുകളഞ്ഞ
പ്പോൾ, രാജാവ്: "ഈ കുറി ക്ഷമിക്കേണം" എന്നപേ
ക്ഷിച്ചാറെ, മോശെ പ്രാൎത്ഥിച്ചിട്ടു യഹോവ പടിഞ്ഞാ
റെ കാറ്റിനെ അടുപ്പിച്ചു. തുള്ളൻ കൂട്ടത്തെ എടുത്തു
ചെങ്കടലിലേക്കിട്ടു കളഞ്ഞു. രാജാവ് ഈ അത്ഭുതക്രി
യയെയും കണ്ടിട്ടു, ഇസ്രയേല്യരെ വിട്ടയച്ചതുമില്ല.

പിന്നെയും മോശെ കൈ നീട്ടിയാറെ, യഹോ
വ കൂരിരുട്ടം ഉണ്ടാക്കി, മൂന്നു ദിവസം വരെയും മ
നുഷ്യർ തമ്മിൽ തമ്മിൽ കാണാതെയും, ആരെയും
സഞ്ചരിക്കാതെയും ആക്കി വെച്ചു. ഇസ്രയേല്യർ

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/69&oldid=182989" എന്ന താളിൽനിന്ന് ശേഖരിച്ചത്