ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൨ —

പാൎക്കുന്ന ഗോഷൻ ദേശത്തിൽ മാത്രം പ്രകാശം ആ
ക്കി. ഈ ബാധയും ഭയങ്കരമായി തോന്നീട്ടും, രാജാവ്
അടങ്ങാതെ മോശെയോടു "നീ പോ! നിന്റെ മുഖം
ഇനി കാണരുതു; കാണുന്ന നാളിൽ നീ മരിക്കും" എ
ന്നു കല്പിക്കയും ചെയ്തു.

൨൨. ഇസ്രയേല്യർ മിസ്രയിൽ നിന്നു
പുറപ്പെട്ടത്.

രാജാവിന്നു ഹൃദയകാഠിന്യം തികഞ്ഞു വന്നപ്പോൾ,
യഹോവ മോശെയോടു: "ഞാൻ ഇനിയും ഒരു ബാ
"ധ വരുത്തും; അപ്പോൾ രാജാവ് നിങ്ങളെ വിട്ടയ
"ക്കും നിശ്ചയം. അൎദ്ധരാത്രിയിൽ തന്നെ ഞാൻ
"മിസ്രയിൽ കൂടി പോയി, രാജകുമാരൻ മുതൽ ദാസീ
"പുത്രൻ വരെയും മുങ്കുട്ടികളെ ഒക്കയും മൃഗങ്ങളിലെ
"കടിഞ്ഞൂലുകളെയും മരിപ്പിക്കും; അത് കൊണ്ടു ഇസ്ര
"യേല്യർ യാത്രെക്കായി ഒരുങ്ങി നിന്നു, ഓരൊ വീട്ടു
"കാരൻ ഓരൊ ആട്ടിങ്കുട്ടിയെ കൊന്നു ബാധ അവ
"രിൽ പറ്റാതിരിക്കേണ്ടതിന്നു രക്തം എടുത്തു, ഓരൊ
"വീട്ടിലെ കട്ടിളക്കാലുകളിലും മേല്പടിയിലും തേച്ചു. മാം
"സം വറുത്തു നടുക്കെട്ടും ചെരിപ്പുകളും വടികളും ധരി
"ച്ചും കൊണ്ടു പെസഹഭക്ഷണം കഴിക്കെണം" എ
ന്നു കല്പിച്ചു നിശ്ചയിച്ച സമയം വന്നു. ഇസ്രയേ
ല്യർ പ്രയാണത്തിന്നായി ഒരുങ്ങി നിന്നപ്പോൾ,
അൎദ്ധരാത്രിയിൽ യഹോവ രാജാവിന്റെ പ്രഥമ
പുത്രൻ മുതൽ ദാസീപുത്രൻ വരെയുള്ള കടിഞ്ഞൂൽ
സന്തതികളെ ഒക്കയും കൊന്നു. മിസ്രയിൽ എല്ലാടവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/70&oldid=182990" എന്ന താളിൽനിന്ന് ശേഖരിച്ചത്