ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൩ —

മഹാ നിലവിളിയും കരച്ചലും ഉണ്ടായപ്പോൾ, രാജാ
വ് മോശെയെയും അഹരോനെയും വരുത്തി "നി
"ങ്ങളും ജനങ്ങളും ആടുമാടുകളോടും കൂട പുറപ്പെട്ടു പോ
"കുവിൻ" എന്നു കല്പിച്ചു. മിസ്രക്കാരും "ഞങ്ങൾ എ
"ല്ലാവരും മരിക്കുന്നു; വേഗം പോകുവിൻ" എന്നവ
രെ നിൎബ്ബന്ധിച്ചയച്ചാറെ, ഇസ്രയേല്യർ പുളിക്കാ
ത്ത കുഴച്ച മാവിനെ ശീലകളിൽ കെട്ടി, ദൈവകല്പ
നപ്രകാരം മിസ്രക്കാരോടു പൊൻ വെള്ളി ആഭരണ
ങ്ങളെയും വസ്ത്രങ്ങളെയും വാങ്ങി, അടിമദേശത്തെ
വിട്ടു, കാൽനടയായി പുറപ്പെട്ടു.

പോകേണ്ടുന്ന വഴിയിൽ തെറ്റാതെ രാപ്പകൽ
സഞ്ചരിക്കേണ്ടതിന്നു യഹോവ പകൽ മേഘത്തൂ
ണിലും രാത്രിയിൽ അഗ്നിത്തൂണിലും വിളങ്ങി. അവ
ൎക്കു മുമ്പായിട്ടു നടന്നു. അവർ ഒരു ദിവസത്തെ വ
ഴി പോയ ശേഷം, രാജാവിന്റെ മനസ്സു ഭേദിച്ചു,
അടിമകളെ വിട്ടയച്ചതെന്തിനെന്നു ചൊല്ലി, അവ
രുടെ വഴിയെ ചെല്ലേണ്ടതിന്നു സൈന്യത്തെ നി
യോഗിച്ചു. ആ സൈന്യം തേർ കുതിരകളോടും കൂട
പിന്തുടൎന്നു, ചെങ്കടൽ പുറത്തു ഇസ്രയേൽ പാളയ
ത്തിൽ എത്തി. ഇസ്രയേല്യർ അവരെ കണ്ടു വള
രെ പേടിച്ചു നിലവിളിച്ചാറെ, "ഭയപ്പെടാതിരിപ്പിൻ;
"മിണ്ടാതെനിന്നു യഹോവ ചെയ്യുന്ന രക്ഷയെ നോ
"ക്കികൊൾവിൻ" എന്നു മോശെ പറഞ്ഞു ആശ്വസി
പ്പിച്ച ശേഷം യഹോവ അവനോടു: "നീ എന്തിന്നു
"എന്നോടു നിലവിളിക്കുന്നു? നേരെ നടക്കേണം എ
"ന്നു ഇസ്രയേല്യരോടു പറഞ്ഞു ദണ്ഡുകൊണ്ടു സ
"മുദ്രത്തെ വിഭാഗിക്ക; എന്നാൽ അവർ അതിന്ന നടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/71&oldid=182991" എന്ന താളിൽനിന്ന് ശേഖരിച്ചത്