ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൪ —

"വിൽ കൂടി കടന്നു പോകുമാറാകും. ഞാൻ രാജാവിലും
"അവന്റെ തേർ കുതിരകളിലും എന്റെ വൈഭവം കാ
"ണിക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു
"മിസ്രക്കാർ അറിയേണ്ടി വരും" എന്നരുളിച്ചെയ്ത
ശേഷം, മേഘത്തൂൺ ഇസ്രയേല്യരുടെ മുമ്പു വിട്ടു,
രണ്ടു സൈന്യങ്ങളുടെ നടുവിൽ വന്നു, ഇസ്രയേ
ല്യൎക്കു വെളിച്ചവും മറ്റവൎക്കു ഇരുട്ടുമായി നിന്നു കൊ
ണ്ടിരുന്നു. യഹോവ ആ രാത്രി മുഴുവനും കിഴക്കങ്കാ
റ്റിനെ അടിപ്പിച്ചു വെള്ളത്തെ രണ്ട ഭാഗത്തും ആ
ക്കിയപ്പോൾ, ഇസ്രയേല്യർ അതിന്നടുവിൽ കൂടി ക
ടന്നു കരക്കെത്തി, മിസ്രക്കാരും പിന്തുൎടന്നു. പുലർകാ
ലത്തു യഹോവ മേഘത്തൂണിൽനിന്നു അവരുടെ
സൈന്യത്തെ നോക്കി, അവൎക്കു ഭയവും കലക്കവും
വരുത്തിയാറെ, അവർ "നാം ഓടി പോക, യഹോവ
"ഇസ്രയേല്യൎക്കു വേണ്ടി യുദ്ധം ചെയ്യുന്നു" എന്നു
നിലവിളിച്ചു പറഞ്ഞു. ഉടനെ മോശെ ദൈവകല്പ
നപ്രകാരം കടലിന്മേൽ കൈ നീട്ടി വെള്ളവും തിരിച്ചു
വന്നു. മിസ്രക്കാർ അതിന്റെ നേരെ ഓടി ആരും
ശേഷിക്കാതെ എല്ലാവരും വെള്ളത്തിൽ മുങ്ങിപ്പോ
കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/72&oldid=182992" എന്ന താളിൽനിന്ന് ശേഖരിച്ചത്