ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൫ —

൨൩. മരുഭൂമിയിലെ സഞ്ചാരം.

ഇസ്രയേല്യർ ചെങ്കടൽ വിട്ടു, വെള്ളവും സ
സ്യാദികളുമില്ലാത്ത ഭൂമിയിൽ കൂടി ൩ ദിവസം നട
ന്നു മാറ എന്ന സ്ഥലത്ത് എത്തിയാറെ, വെള്ളം ക
ണ്ടു കൈപ്പുരസംകൊണ്ടു കുടിപ്പാൻ കഴിയാഞ്ഞ
പ്പോൾ, ജനങ്ങൾ എന്തു കുടിക്കേണ്ടു? എന്നു മോശെ
യോടു വെറുത്തു പറഞ്ഞസമയം അവൻ പ്രാൎത്ഥി
ചു: യഹോവ കാണിച്ച മരത്തെ വെള്ളത്തിൽ ഇട്ട
പ്പോൾ, വെള്ളം മധുരമായി വന്നു. ഞാനല്ലൊ നി
ന്റെ ചികിത്സകനാകുന്നു എന്നു യഹോവ ജന
ത്തോടു കല്പിച്ചു.

അതിന്റെ ശേഷം ഇറച്ചിയും അപ്പവും ഇല്ലാ
യ്കയാൽ അവർ പിറുപിറുത്താറെ, യഹോവ കാടപ്പ
ക്ഷികളെ വലിയ കൂട്ടത്തോടെ വരുത്തിയതല്ലാതെ,
അവർ പിറ്റെ ദിവസം രാവിലെ ഉറച്ച പനി പൊടി
പോലെ ഒരു സാധനം നീളെ കണ്ടപ്പോൾ, അറിയാ
ഞ്ഞു ഇതെന്തെന്നൎത്ഥമുള്ള "മാൻഹു" എന്നു തമ്മിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/73&oldid=182993" എന്ന താളിൽനിന്ന് ശേഖരിച്ചത്