ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൭ —

യുടെ കൈകളെ താങ്ങി. അപ്രകാരം അമലേക്യർ തോ
റ്റു പോകയും ചെയ്തു.

൨൪. ന്യായപ്രമാണം.

അവർ മൂന്നാം മാസത്തിൽ സീനായ്മലയുടെ താ
ഴ്വരയിൽ എത്തി, അവിടെ ഒരു വൎഷത്തോളം പാൎത്തു.
ആ വൎഷത്തിന്നകം അവരുടെ ആചാരങ്ങളൊക്കെ
ക്കും ഒരു ക്രമവും സ്ഥിരതയും വന്നു. മോശെ ദൈവ
കല്പനപ്രകാരം അവരെ ഗോത്രങ്ങളായും വംശങ്ങളാ
യും വിഭാഗിച്ചു. കാൎയ്യങ്ങളെ നടത്തേണ്ടതിന്നു, മേധാ
വികളെയും അധിപന്മാരെയും മൂപ്പന്മാരെയും നിശ്ച
യിച്ചു, ജനങ്ങളെ എണ്ണി നോക്കി യുദ്ധം ചെയ്വാൻ
തക്കവർ ൬ ലക്ഷത്തിൽ പരം ഉണ്ടു എന്നു കണ്ടു.
ദൈവം അവിടെ വെച്ചു തന്നെ അവൎക്ക ന്യായപ്ര
മാണത്തെ അറിയിച്ചു, രാജ്യവ്യവസ്ഥയെയും ഗോ
ത്രമൎയ്യാദകളെയും നിയമിച്ചു, ഇപ്രകാരം അവർ
ദൈവത്തിന്റെ ജനമായി ഭവിച്ചു. അവർ മലയുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/75&oldid=182995" എന്ന താളിൽനിന്ന് ശേഖരിച്ചത്