ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൮ —

താഴ്വരയിൽ ഇറങ്ങി പാൎത്തു. മോശെ മലമുകളിൽ കയ
റിയപ്പോൾ, അവനോടു യഹോവ: "ഈ ജനങ്ങൾ
"ക്ക ശുദ്ധിയെ കല്പിച്ചു മൂന്നാം ദിവസത്തിന്നായി
"ഒരുങ്ങുമാറാക്കുക. മലെക്കു ചുറ്റും ഒരതിരിനെ നി
"ശ്ചയിച്ചു, ആരും അതിരിനെ ആക്രമിക്കാതാക്കുക;
"ആക്രമിച്ചാൽ മരിക്കും നിശ്ചയം" എന്നു കല്പിച്ചു.
മോശെ അപ്രകാരം നടത്തി, മൂന്നാം ദിവസം പുല
രുമ്പോൾ, മിന്നലുകളും ഇടിമുഴക്കവും കനത്ത മഴക്കാ
റും മഹാകാഹളശബ്ദവും പൎവ്വതത്തിന്മേൽ ഉണ്ടായ
തിനാൽ, താഴെ നില്ക്കുന്ന ജനം നടുങ്ങി. പൎവ്വതം അ
ഗ്നിയും പുകയും ചേൎന്നു ഇളകി, കാഹളശബ്ദം ഏ
റ്റവും വൎദ്ധിച്ചാറെ, മോശെ മുകളിൽ കരേറി ദൈവ
സന്നിധിയിൽ നിന്നു. അപ്പോൾ, യഹോവ അരുളി
ച്ചെയ്തതെന്തെന്നാൽ:

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/76&oldid=182996" എന്ന താളിൽനിന്ന് ശേഖരിച്ചത്