ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൯ —

൧. അടിമവീടായ മിസ്രദേശത്തുനിന്നു നിന്നെ
കൊണ്ടുവന്നവനായ യഹോവയായ ഞാൻ നിന്റെ
ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നി
ണക്കുണ്ടാകരുത്.

൨. നിണക്കൊരു വിഗ്രഹത്തെയും യാതൊരു പ്ര
തിമയെയും ഉണ്ടാക്കരുത്. അവറ്റെ കുമ്പിടുകയും
സേവിക്കയും അരുത്.

൩. നിന്റെ ദൈവമായ യഹോവയുടെ നാമം
വൃഥാ എടുക്കരുത്.

൪. സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക. ആ
റു ദിവസം നീ അദ്ധ്വാനപ്പെട്ടു നിന്റെ വേല ഒക്ക
യും ചെയ്ക; ഏഴാം ദിവസം നിന്റെ ദൈവമായ യ
ഹോവയുടെ സ്വസ്ഥതയാകുന്നു; അതിൽ നീ ഒരു
വേലയും ചെയ്യരുത്.

൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.
൬. നീ കുല ചെയ്യരുത്.
൭. നീ വ്യഭിചാരം ചെയ്യരുത്.
൮. നീ മോഷ്ടിക്കരുത്.
൯. നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി
പറയരുത്.
൧൦. നിന്റെ കൂട്ടുകാരനുള്ളത് യാതൊന്നിനെയും
മോഹിക്കരുത്.

ജനങ്ങൾ കാഹളധ്വനിയും ഇടിമുഴക്കവും കേട്ടു
മിന്നലും പുകയും കണ്ടപ്പോൾ, ഞെട്ടി നീങ്ങി മോശെ
യോടു: "നീ ഞങ്ങളോടു പറക ഞങ്ങൾ മരിക്കാതിരി
"ക്കേണ്ടതിന്നു, ദൈവം ഞങ്ങളോടു സംസാരിക്കരുത്
"ദൈവം നിന്നോടു കല്പിക്കുന്നതൊക്കയും ഞങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/77&oldid=182997" എന്ന താളിൽനിന്ന് ശേഖരിച്ചത്