ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൦ —

"കേട്ടനുസരിക്കും" എന്നു പറഞ്ഞപ്പോൾ, യഹോവ
മോശെയോടു: "അവൎക്കും മക്കുൾക്കും ഗുണം ഭവി
ക്കേണ്ടതിന്നു എന്നെ ഭയപ്പെട്ടു, എന്റെ കല്പനക
ളൊക്കയും പ്രമാണിപ്പാൻ തക്ക ഹൃദയം ഉണ്ടായാൽ
"കൊള്ളായിരുന്നു" എന്നു കല്പിച്ചു. മോശെ മലമു
കളിലെ മേഘത്തിൽ ൪൦ രാപ്പകൽ പാൎത്തു. യഹോ
വ സകല വചനങ്ങളെയും പറഞ്ഞു തീൎന്ന ശേഷം,
തിരുവിരൽകൊണ്ടു സാക്ഷ്യത്തിന്നു ആധാരമായി
എഴുതിയ രണ്ടു കല്പലകകളെ മോശെക്ക് കൊടുക്കയും
ചെയ്തു.

മോശെ അവറ്റെ എടുത്തു മലയിൽനിന്നിറങ്ങി
പാളയത്തിൽ എത്തിയാറെ, അയ്യൊ കഷ്ടം! ജനം ഒ
രു കാളക്കുട്ടിയുടെ സ്വരൂപം തീൎത്തു, അതിനെ പ്രദ
ക്ഷിണം വെച്ചും, നൃത്തം ചെയ്തും, പാടി കളിച്ചും വ
ണങ്ങുന്നതിനെ കണ്ടിട്ടു ക്രുദ്ധിച്ചു കല്പലകകളെ ചാടി
പൊളിച്ചു. അഹരോനോടു: "നീ ഈ ജനത്തിന്മേൽ
"ഇത്ര വലിയ പാപത്തെ വരുത്തുന്നതിന്നു അവർ
"നിന്നോടു എന്തു ചെയ്തു?" എന്നു പറഞ്ഞപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/78&oldid=182998" എന്ന താളിൽനിന്ന് ശേഖരിച്ചത്