ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൧ —

അഹരോൻ: "എൻ കൎത്താവിന്റെ കോപം ജ്വലിച്ചു
"വരരുതെ. ഈ ജനം ദോഷത്തിൽ ഇരിക്കുന്നു എ
"ന്നു നീ അറിയുന്നുവല്ലൊ. നീ മലമേൽ താമസി
"ച്ചപ്പോൾ അവർ എന്നോടു: ഞങ്ങളെ മിസ്രയിൽ
"നിന്നു പുറപ്പെടുവിച്ച മോശെക്ക് എന്തു സംഭവി
"ച്ചു എന്നറിയുന്നില്ല. ഞങ്ങൾക്കു മുന്നടക്കേണ്ട
"തിന്നു ദേവരെ ഉണ്ടാക്കേണമെന്നു പറഞ്ഞാറെ,
"ഞാൻ സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള പൊൻകുണു
"ക്കുകൾ എല്ലാം വാങ്ങി വാൎപ്പിച്ചു, കാളക്കുട്ടിയുടെ
"സ്വരൂപം തീൎപ്പിച്ചിരിക്കുന്നു" എന്നു പറഞ്ഞു. പി
ന്നെ മോശെ ആ വിഗ്രഹത്തെ എടുത്തു, തീയിൽ
ഇട്ടു ചുട്ടു പൊടിച്ചു പൊടിയെ വെള്ളത്തിൽ വിതറി
ഇസ്രയേല്യരെ കുടിപ്പിച്ചു. അതിന്റെ ശേഷം അ
വൻ മലമുകളിൽ കരേറി യഹോവയോടു: "അല്ലയൊ
"ദൈവമെ! ഈ ജനം പാപം ചെയ്തു. തങ്ങൾക്കു
"പൊന്നുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി ഇരിക്കു
"ന്നു. ഇപ്പോൾ അവരുടെ പാപത്തെ ക്ഷമിച്ചു
"കൊണ്ടാലും, അല്ലാഞ്ഞാൽ നീ എഴുതിയ പുസ്തക
"ത്തിൽനിന്നു എന്നെ മാച്ചു കളവൂതാക" എന്നു
പ്രാൎത്ഥിച്ചാറെ, യഹോവ: "നീ പോയി ഞാൻ കല്പി
"ച്ചിട്ടുള്ള സ്ഥലത്തേക്ക് ജനത്തെ നടത്തുക; ഇതാ
"എൻ ദൂതൻ നിന്റെ മുമ്പിൽ നടക്കും നിശ്ചയിച്ച
"സമയത്തിൽ താൻ അവരുടെ പാപത്തെ വിചാ
"രിക്കും" എന്നു പറഞ്ഞ ശേഷം, മോശെ ഇറങ്ങി
കല്പന പ്രകാരം മുമ്പേപ്പോലെ രണ്ടു കല്പലകകളെ
ചെത്തി എടുത്തു. പിറ്റെ ദിവസം രാവിലെ പിന്നെ
യും മലമേൽ കരേറി ൪൦ രാപ്പകൽ ദൈവസന്നിധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/79&oldid=182999" എന്ന താളിൽനിന്ന് ശേഖരിച്ചത്