ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൨ —

യിൽ പാൎത്തു, യഹോവ നിയമത്തിന്റെ ൧൦ വാക്യ
ങ്ങളെ പലകകളിന്മേൽ എഴുതി കൊടുക്കയും ചെയ്തു.

൨൫. രാജ്യമൎയ്യാദകളും മതാചാരങ്ങളും.

മുൻ പറഞ്ഞ പത്തു വാക്യങ്ങളല്ലാതെ ദൈവം
നാട്ടുമൎയ്യാദകളെയും വീട്ടാചാരങ്ങളെയും സങ്കല്പിച്ചു,
നിന്ദ്യഭക്ഷണം അശുദ്ധം എന്നു വെച്ചു, അതിനെ
തിന്മാൻ വിരോധിച്ചു. വിവാഹം അവകാശം കൃഷി
മുതലായവറ്റിന്നും ഓരോ വെപ്പുകളെ നിശ്ചയിച്ചു.
കളവു കുല തുടങ്ങിയുള്ള അപരാധങ്ങൾക്കും അതാത്
ശിക്ഷളെ കല്പിച്ചു. യുദ്ധം ചെയ്യുന്നവർ, മാതാപി
താക്കന്മാർ, വിധവമാർ, അനാഥർ, ദരിദ്രർ, കുരുടർ, ഊ
മർ, ദാസർ എന്നിവൎക്കും വെവ്വേറെ ചട്ടങ്ങളെ നിയ
മിച്ചു. പക്ഷിക്കൂടുകളെയും, ഫലവൃക്ഷങ്ങളെയും, പ
ണിക്കാളകളെയും കുറിച്ചു ഓരോന്നു നിശ്ചയിച്ചു. ഈ
ന്യായങ്ങളിൽ ചിലതാവിത്:
മെതിക്കുന്ന കാളയുടെ വായി കെട്ടരുതു.
ഫലവൃക്ഷങ്ങളെ നഷ്ടമാക്കരുത്.
പക്ഷിക്കൂടു കിട്ടിയാൽ, കുട്ടികളെ എടുത്തു തള്ള
യെ വിടുകേ വേണ്ടു. ഇപ്രകാരം ചെയ്താൽ ദീൎഘായു
സ്സോടെ സുഖേന പാൎക്കാം.

ശത്രുവിന്റെ ഒരു കാളയോ കഴുതയോ ചുമടോടു
കൂട വീണു കിടക്കുന്നതു കണ്ടാൽ, സഹായിക്കേണം.
ചെകിടനെ ശപിക്കരുത്.
നിന്റെ ദൈവത്തെ ഭയപ്പെട്ടിട്ടു, കുരുടന്നു വഴി
യിൽ ഒരു വിരുദ്ധം വെക്കരുതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/80&oldid=183000" എന്ന താളിൽനിന്ന് ശേഖരിച്ചത്