ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൩ —

മോശെയുടെ ഗോത്രക്കാരായ ലേവ്യൎക്കു പ്രത്യേ
കം സ്ഥാനമാനങ്ങൾ ലഭിച്ചു. ദൈവകല്പന പ്ര
കാരം അഹരോനും സന്തതിയും ആചാൎയ്യസ്ഥാനത്തി
ലായി. ജനത്തിന്റെ ഉപദേഷ്ടാക്കന്മാർ വൈദ്യർ മു
തലായവരെല്ലാവരും ലേവിഗോത്രക്കാർ തന്നെ. മ
ഹാചാൎയ്യപ്രവൃത്തി നടത്തേണ്ടതിന്നു അഹരോന്നു
അഭിഷേകവും വിശുദ്ധ വസ്ത്രങ്ങളും കല്പിച്ചു. മോ
ശെ ദേവാരാധനെക്കു വേണ്ടി ശോഭയുള്ള ഒരു കൂടാ
രത്തെ തീൎപ്പിച്ചു. ആയതിന്നു യഹോവ തന്നേത്താൻ
അതിൽ വെളിപ്പെടുത്തുവാൻ ഇഷ്ടപ്പെട്ടതിനാലും കൽ
പലകകൾ ആകുന്ന ന്യായപ്രമാണം ജനത്തിന്റെ
പാപത്തിന്നു വിരോധമായിട്ടു സാക്ഷിയായി ഒരു
പെട്ടിയിൽ സൂക്ഷിപ്പാൻ വെച്ചതിനാലും സാക്ഷികൂ

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/81&oldid=183002" എന്ന താളിൽനിന്ന് ശേഖരിച്ചത്