ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൪ —

ടാരം എന്ന പേർ. അതിന്റെ ഉൾമുറിയായ അതി
പരിശുദ്ധസ്ഥലത്ത് വെച്ചിട്ടുള്ള പൊൻപൊതിഞ്ഞ
പെട്ടിയിൽ ദൈവം എഴുതിച്ച ആധാരപ്പലകകൾ ഉ
ണ്ടായിരുന്നു. പുറമുറിയായ ശുദ്ധസ്ഥലത്തിൽ ആ
ചാൎയ്യർ ദിവസേന ധൂപം കാട്ടി പ്രാൎത്ഥനയെയും ക
ഴിച്ചു വന്നു. കൂടാരത്തിന്നു ചുറ്റുമുള്ള പ്രാകാരത്തിൽ
ആചാൎയ്യൻ ജനങ്ങൾ കൊണ്ടു വന്ന മൃഗങ്ങളെ അ
റുത്തു ബലിയെ അൎപ്പിച്ചു. ഈ അവസ്ഥയെ തൊട്ടു
ദൈവം കല്പിച്ചതിപ്രകാരം: "ആരെങ്കിലും ഹോമബ
"ലിയോ ആഹാരബലിയോ സ്തോത്രബലിയോ ക
"ഴിപ്പാൻ ഭാവിച്ചാൽ, ആയതിനെ ഞാൻ നിയമിച്ച
"പ്രകാരത്തിലും സ്ഥലത്തിലും കഴിക്കെണം". ചില
അപരാധങ്ങൾക്കായി കുറ്റബലികളും പരിഹാരബ
ലികളും നിശ്ചയിച്ചിട്ടുണ്ടായിരുന്നു. വൎഷംതോറും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/82&oldid=183003" എന്ന താളിൽനിന്ന് ശേഖരിച്ചത്