ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൫ —

എല്ലാ പുരുഷന്മാരും കൂടി വരേണ്ടുന്ന മൂന്നു ഉത്സവ
ങ്ങൾ ഉണ്ടു.

൧.) മിസ്രയിൽനിന്നുള്ള പുറപ്പാടിനെ സൂചിപ്പി
ക്കുന്ന പെസഹപെരുന്നാൾ അതിൽ ഇസ്രയേ
ല്യരെല്ലാവരും ആചാൎയ്യന്മാരെന്ന പോലെ ഓരൊ
ആട്ടിൻകുട്ടിയെ ബലി കഴിച്ചു, രക്തം തളിച്ചു മാംസം
ഭക്ഷിക്കയും, പുതിയ ധാന്യത്തെ കൊണ്ടുവന്നു ദൈ
വത്തിന്നു വഴിപാടായി വെക്കയും ചെയ്യും.

൨.) സീനായ്മലയിൽനിന്നു കല്പിച്ചു കൊടുത്ത
ന്യായപ്രമാണത്തെ ഓൎമ്മ വെക്കേണ്ടുന്ന പെന്തെ
കൊസ്ത് പെരുന്നാൾ. അന്നു കൊയ്ത്ത് തീൎന്നു വഴിപാ
ടിനെ കഴിക്കുന്നതല്ലാതെ, പുളിപ്പുള്ള രണ്ടു അപ്പങ്ങ
ളെയും അൎപ്പിക്കും.

൩.) കൂടാരനാൾ. അതിൽ ജനങ്ങൾ കുരുത്തോല
മുതലായ സാധനങ്ങളെകൊണ്ടു കുടിലുകളെ ഉണ്ടാ
ക്കി, ഏഴു ദിവസം സഞ്ചാരികൾ എന്ന പോലെ പാ
ൎത്തു. യഹോവ തങ്ങളെ മരുഭൂമിയിൽ കൂടി രക്ഷിച്ചു,
അവകാശദേശത്തിൽ ആക്കിയതിനെ ഓൎത്തു, പറ
മ്പുകളിൽ ഉള്ള മുന്തിരിങ്ങാ മുതലായ അനുഭവങ്ങളെ
എടുത്തു തീൎന്നതിനാൽ, സ്തുതിച്ചു സന്തോഷിക്കയും
ചെയ്യും.

൨൬. ദുൎമ്മോഹികളുടെ ശവക്കുഴികൾ.

ഇസ്രയേല്യർ ഏകദേശം ഒരു വൎഷം സീനായ്മ
ലയുടെ താഴ്വരയിൽ പാൎത്തു, പെസഹപെരുന്നാൾ
കൊണ്ടാടിയ ശേഷം, ഒരു ദിവസം സാക്ഷികൂടാര

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/83&oldid=183004" എന്ന താളിൽനിന്ന് ശേഖരിച്ചത്