ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൬ —

ത്തിൻ മീതെ ഇരുന്ന മേഘത്തൂൺ ഉയൎന്നു, പാലും
തേനും ഒഴുകുന്ന ദേശത്തേക്ക് യാത്രയാകുവാൻ ജന
ങ്ങൾ ഒരുങ്ങി സന്തോഷത്തോടെ പുറപ്പെട്ടു മൂന്നു
ദിവസം മാത്രം സഞ്ചരിച്ചാറെ, തളൎന്നു മിസ്രയിൽനി
ന്നു കൂടെ വന്ന ഹീനജനങ്ങൾ ഇറച്ചിയെ മോഹി
ച്ചു മുഷിച്ചലായപ്പോൾ, ഇസ്രയേല്യരും സങ്കടപ്പെ
ട്ടു കരഞ്ഞു. "മാംസം എങ്ങിനെ കിട്ടും? മിസ്രയിൽ
"വെറുതെ ലഭിച്ചു തിന്ന മത്സ്യങ്ങളെയും, വെള്ളരിക്ക,
"വത്തക്ക, ഉള്ളിമുതലായവറ്റെയും ഓൎക്കുന്നു. ഇ
"പ്പോൾ, ഈ മന്ന അല്ലാതെ മറ്റൊന്നും കാണ്മാനി
"ല്ല" എന്നു പിറുപിറുത്തു പറഞ്ഞു. അപ്പോൾ യ
ഹോവ: "നിങ്ങൾ കരഞ്ഞു, ആഗ്രഹിച്ചപ്രകാരം
"നാള മാംസത്തെ തരും. നിങ്ങളുടെ നടുവിൽ ഇരിക്കു
"ന്ന യഹോവയെ വെറുത്തിട്ടു ഞങ്ങൾ മിസ്രയിൽ
"നിന്നു പുറപ്പെട്ടു പോന്നത് എന്തിന്നെന്നു പറ
"ഞ്ഞതിനാൽ ഒന്നും രണ്ടും പത്തും ഇരുപതും ദിവ
"സം അല്ല, ഒരു മാസം മുഴുവനും തന്നെ അറെപ്പു
"വരുവോളം മാംസത്തെ ഭക്ഷിപ്പാറാക്കാം"എന്നു
കല്പിച്ചു. അതിന്നു മോശെ: "ആറു ലക്ഷം ഭടന്മാരാ
"യ ഈ ജനത്തിന്നു ഒരു മാസം മുഴുവനും ഇറച്ചിയു
"ണ്ടാക്കുന്നതെങ്ങിനെ? എന്നു സംശയിച്ചു പറഞ്ഞ
"പ്പോൾ യഹോവ: എൻ കൈ കുറുകി പോയൊ?
"എൻ വാക്കിൻ പ്രകാരം വരുമൊ ഇല്ലയൊ?" എ
ന്നരുളിച്ചെയ്താറെ, കാറ്റിനെ അയച്ചു കടലിൽനി
ന്നു കാടക്കൂട്ടങ്ങളെ പാളയത്തിന്മേൽ വരുത്തി ചുറ്റും
ഭൂമിയിൽനിന്നു രണ്ടു മുളം ഉയരത്തിൽ പറപ്പിച്ചു. ജ
നം രണ്ടു ദിവസം മുഴുവനും കാടകളെ പിടിച്ചു കൂട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/84&oldid=183005" എന്ന താളിൽനിന്ന് ശേഖരിച്ചത്