ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൭ —

ഭക്ഷിച്ചു തീരും മുമ്പെ കഠിന ബാധ ഉണ്ടായി; ഏറി
യ ആളുകൾ മരിച്ചു; അവരെ അവിടെ തന്നെ കുഴി
ച്ചിട്ടതിനാൽ, ആ സ്ഥലത്തിന്നു മോഹക്കുഴികൾ എ
ന്ന് പേർ വരികയും ചെയ്തു.

൨൭. ഒറ്റുകാർ.

ഇസ്രയേല്യർ ഫരാൻ വനത്തിൽ എത്തിയ
പ്പോൾ, മോശെ ഓരൊ ഗോത്രത്തിൽനിന്നു ഓരൊ
ആളെ നിശ്ചയിച്ചു, കനാൻദേശത്തു ചെന്നു നോ
ക്കി ഗുണദോഷങ്ങളെയും മനുഷ്യവിശേഷങ്ങളെയും
മറ്റും കണ്ടറിയേണ്ടതിന്നു പറഞ്ഞയച്ചു. അവർ തെ
ക്കേയതിരിൽനിന്നു പുറപ്പെട്ടു, വടക്കെയതിരോളം സ
ഞ്ചരിച്ചു ശോധന കഴിച്ചു, ഉറുമാമ്പഴങ്ങളെയും അത്തി
പ്പഴങ്ങളെയും തണ്ടിട്ടു കെട്ടിയ മുന്തിരിങ്ങാക്കുലകളെ
യും കൂട വഹിച്ചു ഒരു മണ്ഡലം (൪൦ നാൾ) കഴിഞ്ഞ
ശേഷം മടങ്ങി, പാളയത്തിൽ വന്നു വൎത്തമാനം അറി
യിച്ചു, ഫലങ്ങളെയും കാണിച്ചു: "നിങ്ങൾ, ഞങ്ങളെ
"അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി വന്നു. അ
"തു നല്ലതു തന്നെ; അതിൽ പാലും തേനും ഒഴുകുന്നു;

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/85&oldid=183006" എന്ന താളിൽനിന്ന് ശേഖരിച്ചത്