ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൮ —

"ഫലങ്ങളും ഇതാ; എങ്കിലും അതിൽ പാൎക്കുന്ന ജന
"ങ്ങൾ വമ്പന്മാർ നഗരങ്ങൾക്കു വലിപ്പവും ഉറപ്പും
"വളരെ ഉണ്ടു; അവിടെ ഉള്ള അണക്യരുടെ നേരെ
"നാം പുഴുക്കൾ അത്രെ" എന്നും മറ്റും പറഞ്ഞാറെ,
ജനങ്ങൾ എല്ലാവരും ഭയപ്പെട്ടു: “അയ്യൊ മിസ്ര
"യിൽ വെച്ചു മരിച്ചു എങ്കിൽ കൊള്ളായിരുന്നു; നാം
"ഒരു തലവനെ ഉണ്ടാക്കിമടങ്ങിപ്പോക" എന്നും മറ്റും
തങ്ങളിൽ സംസാരിച്ചു, ഒറ്റുകാരായ യോശുവും കാ
ലെബും: “അപ്രകാരം അരുതു; ഭയം ഒട്ടും വേണ്ടാ!
"യഹോവ തുണ ആയാൽ ആ ദേശക്കാരെ ജയിപ്പാൻ
"കഴിയും നിശ്ചയം" എന്നു പറഞ്ഞപ്പോൾ “ഇവ
"രെ കല്ലെറിവിൻ" എന്നു ജനസംഘമൊക്കയും വിളി
ച്ചു പറഞ്ഞാറെ, യഹോവയുടെ തേജസ്സ് കൂടാരത്തിൽ
പ്രകാശിച്ചു. "ഈ ജനം എത്രോടം എന്നെ നിരസി
"ക്കും? ഞാൻ അവരുടെ ഇടയിൽ ചെയ്ത അടയാള
"ങ്ങളെ കണ്ടിട്ടും എത്രോടം വിശ്വസിക്കാതെ ഇരിക്കും.
"അവർ ഞാൻ കേൾക്കെ പറഞ്ഞ പ്രകാരം തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/86&oldid=183007" എന്ന താളിൽനിന്ന് ശേഖരിച്ചത്