ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭൯ —

"ഞാൻ അവരോടു ചെയ്യും. അവർ എന്നെ പത്തു
"വട്ടം പരീക്ഷിച്ചത് കൊണ്ടു, അവർ ആരും വാഗ്ദ
"ത്തദേശത്തെ കാണുകയില്ല നിശ്ചയം. കാലെബും
"യോശുവും എന്നെ അനുസരിച്ചതിനാൽ, ആ ദേശ
"ത്തിൽ പ്രവേശിക്കും. അതല്ലാതെ ൨൦ വയസ്സിന്നു
"മേല്പെട്ടുള്ള എല്ലാവരും ഈ വനത്തിൽ തന്നെ മരിച്ചു
"വീഴും. കവൎന്നു പോകും എന്നു പറഞ്ഞിട്ടുള്ള നിങ്ങടെ
"മക്കളെ നിങ്ങളുടെ ദോഷം നിമിത്തം ൪൦ സംവത്സരം
"മരുഭൂമിയിൽ സഞ്ചരിപ്പിച്ച ശേഷം, ഞാൻ കനാ
"നിൽ വരുത്തി, നിങ്ങൾ നിരസിച്ചതിനെ അനുഭവി
"ക്കുമാറാക്കും" എന്നു യഹോവ കല്പിച്ചു; ജനങ്ങൾ
മടങ്ങി ഓരൊ സ്ഥലത്തിൽ പാൎത്തു ശിക്ഷയെ അനു
ഭവിക്കയും ചെയ്തു.

൨൮. ഇസ്രയേല്യരുടെ പിറുപിറുപ്പ്.

അവർ ദൈവത്തിന്റെ വിധിയെ കേട്ടിട്ടു മരു
ഭൂമിയിൽ സഞ്ചരിച്ചപ്പോൾ, ലേവിഗോത്രത്തിൽനി
ന്നു കൊരഹയും രൂബൻഗോത്രത്തിൽനിന്നു ദാതാനും
അബിരാമും ഇങ്ങിനെ മൂന്നു പ്രഭുക്കന്മാരും തലവന്മാ
രായ ൨൫൦ പേരും ദ്രോഹം വിചാരിച്ചു കൂട്ടം കൂടി, മോ
ശെ അഹരോൻ എന്നവരോടു: "നിങ്ങളുടെ വാഴ്ച ഇ
"പ്പോൾ മതി. സഭ എല്ലാവരും ശുദ്ധമുള്ളവർ, യഹോ
"വ അവരിലുണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ
"സംഘത്തിന്മേൽ ഉയൎന്നുകൊള്ളുനത് എന്തു?" എന്നു
മത്സരിച്ചു പറഞ്ഞപ്പോൾ, മോശെ: "നിങ്ങൾ കല
"ശങ്ങൾ എടുത്തു, നാളെ ധൂപം കാട്ടുവിൻ, അപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/87&oldid=183008" എന്ന താളിൽനിന്ന് ശേഖരിച്ചത്