ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൦ —

"യഹോവെക്ക് ബോധിക്കുന്ന ആചാൎയ്യൻ ആരെന്നു
"തെളിയും" എന്നു പറഞ്ഞത് കേട്ടു. പിറ്റെ നാൾ
കൊരഹ മുതലായവർ സഭയോടു കൂട കൂടാരവാതില്ക്കൽ
നിന്നപ്പോൾ യഹോവ: "ഈ മത്സരക്കാരുടെ ഇട
"യിൽനിന്നു മാറി നില്പിൻ; ഞാൻ അവരെ സംഹരി
"ക്കും" എന്നു പറഞ്ഞ ശേഷം, ഭൂമി പിളൎന്നു അവ
രെയും അവരോടു കൂടയുള്ളവരെയും സകല സമ്പ
ത്തുകളെയും വിഴുങ്ങി കളഞ്ഞു. പിന്നെ കൂടാരവാതിൽ
ക്കൽ ധൂപം കാണിക്കുന്ന ൨൫൦ പേരെയും അഗ്നി ദ
ഹിപ്പിച്ചു. ജനങ്ങൾ അതിനാൽ മോശെ അഹരോ
ന്മാരെ വെറുത്തു "നിങ്ങൾ തന്നെ ഇവൎക്കും നാശം
"വരുത്തിയത്" എന്നു നിലവിളിച്ചപ്പോൾ, യഹോ
വയിൽനിന്ന് ഒരു ബാധ പുറപ്പെട്ടു വന്നു ബാധി
ച്ചു, പിന്നെയും ൧൪൭൦൦ പേർ മരിക്കയും ചെയ്തു.

അനന്തരം അവർ കാദെശിൽ പാൎത്തു വെള്ളമി
ല്ലായ്കകൊണ്ടു, മോശെ അഹരോന്മാരോടു മത്സരിച്ച
പ്പോൾ, യഹോവ പ്രത്യക്ഷനായി : "ഈ ജനസംഘ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/88&oldid=183009" എന്ന താളിൽനിന്ന് ശേഖരിച്ചത്