ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൧ —

"മൊക്കയും കാണ്കേ നീ പാറയോടു പറക, എന്നാൽ
"വെള്ളം ഒഴുകും" എന്നു കല്പിച്ചു. അപ്രകാരം മോശെ
യും അഹരോനും അവരെ കൂട്ടിയപ്പോൾ, മോശെ
കൈ ഉയൎത്തി: ഹേ കലഹക്കാരെ, ഈ പാറയിൽനി
ന്നു നിങ്ങൾക്ക വെള്ളം പുറപ്പെടീക്കാമോ? എന്നു പ
റഞ്ഞു പാറയെ രണ്ടടിച്ചാറെ, വെള്ളം വളരെ പുറ
പ്പെട്ടു ജനസംഘവും മൃഗങ്ങളും കുടിച്ചു. പിന്നെ യ
ഹോവ അവരോടു: "നിങ്ങളും വിശ്വസിക്കാതെ സം
"ശയിച്ചിട്ടു, എന്നെ ഈ സഭയുടെ മുമ്പാകെ ബഹു
"മാനിക്കായ്കകൊണ്ടു, നിങ്ങൾ ഇവരെ വാഗ്ദത്തദേ
"ശത്തിൽ പ്രവേശിപ്പിക്കയില്ല" എന്നു കല്പിച്ചു. അ
ന്നു മുതൽ ആ സ്ഥലത്തിന്നു വിവാദവെള്ളം എന്ന
പേർ വന്നു.

അവർ ൪൦ാം വൎഷത്തിൽ ഏദൊം രാജ്യം ചുറ്റി
നടന്നു വലഞ്ഞ സമയം "ഈ വനത്തിൽ മരിപ്പാൻ
"ഞങ്ങളെ എന്തിന്നു കൂട്ടിക്കൊണ്ടു വന്നു, അപ്പവും
"വെള്ളവും ഇല്ല; ഈ നിസ്സാരഭക്ഷണത്തിൽ (മന്ന
"യിൽ) ഉഴപ്പു വരുന്നു" എന്നു പിറുപിറുത്തു പറഞ്ഞ
പ്പോൾ, യഹോവ ജനങ്ങളുടെ ഇടയിൽ സൎപ്പങ്ങ
ളെ അയച്ചു, അവ കടിച്ചു വളരെ ആളുകൾ മരിച്ചു.
അപ്പൊൾ അവർ വന്നു മോശെയോടു: ഞങ്ങൾ പാ
പം ചെയ്തിരിക്കുന്നു; ഈ സൎപ്പങ്ങളെ നീക്കേണ്ടതി
ന്നു നീ യഹോവയോട്ട അപേക്ഷിക്കേണമെ! എ
ന്നു പറഞ്ഞപ്പോൾ, മോശെ അവൎക്കു വേണ്ടി പ്രാ
ൎത്ഥിച്ചാറെ:"നീ ഒരു സൎപ്പത്തെ വാൎത്തുണ്ടാക്കി കൊടി
"മരത്തിന്മേൽ തൂക്കുക. കടിയേറ്റവർ അതിനെ നോ
"ക്കുമ്പൊൾ ജീവിക്കും" എന്നു യഹൊവയുടെ കല്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/89&oldid=183010" എന്ന താളിൽനിന്ന് ശേഖരിച്ചത്