ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യവേദകഥകൾ

൧. സൃഷ്ടി.

ആദിയിൽ ദൈവമായ യഹോവ തന്റെ തിരുവ
ചനത്താലെ പരലോകത്തെയും ഭൂലോകത്തെയും സൃ
ഷ്ടിച്ചു. അതിന്നു മുമ്പെ അവനല്ലാതെ മറെറാന്നും ഉ
ണ്ടായില്ല; ദൈവം അത്രെ ആദ്യന്തമില്ലാത്തവനും ത
ന്റെ ഇഷ്ടപ്രകാരം എന്തെങ്കിലും സൃഷ്ടിപ്പാൻ ശ
ക്തനുമാകുന്നു. സകലത്തിലും എണ്ണം തൂക്കം അളവു എ
ന്നിവ പ്രമാണിച്ചു നടത്തുകകൊണ്ടു, പരലോകഭൂ
ലോകങ്ങളെ ക്ഷണത്തിൽ അല്ല ക്രമേണയത്രെ നി
ൎമ്മിപ്പാൻ അവന്നു തിരുമനസ്സുണ്ടായതു, ദൈവം ആ
റു ദിവസങ്ങൾ്ക്കുള്ളിൽ പരലോക ഭൂലോകങ്ങളെ ഉണ്ടാ
ക്കിയപ്രകാരം പറയാം. പ്രകാശം ഉണ്ടാകട്ടെ എന്നു
ദൈവം കല്പിച്ചപ്പൊൾ, പ്രകാശം ഉണ്ടായി. അവൻ
പ്രകാശത്തെയും ഇരുട്ടിനെയും വേൎത്തിരിച്ചതിനാൽ,
ഒന്നാം പകലും രാവും ഉണ്ടായി, ൨ാം ദിവസത്തിൽ
ഭൂമിയെ ചുറ്റിയിരിക്കുന്ന തട്ടിനെ ഉണ്ടാക്കി, തട്ടി
ന്റെ കീഴിലും മേലിലും ഉള്ള വെള്ളങ്ങളെ വേൎത്തിരി
ച്ചു, തട്ടിന്നു ആകാശം എന്നു പേർ വിളിച്ചു, ൩ാം ദി
വസത്തിൽ വെള്ളത്തെയും ഭൂമിയെയും വിഭാഗിച്ചു,
ഭൂമിയിൽനിന്നു പുല്ലുകളെയും ഫലവൃക്ഷങ്ങളെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/9&oldid=182929" എന്ന താളിൽനിന്ന് ശേഖരിച്ചത്