ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൩ —

അവൻ കൂട പോകാതെ ദൂതരെ വിട്ടയച്ചു. മോവ
ബ് രാജാവ് രണ്ടാമതും ശ്രേഷ്ഠന്മാരെ അയച്ചു: "വ
"രേണം; മാനവും ധനവും വളരെ ഉണ്ടാകും" എന്നു
പറയിച്ചപ്പോൾ, ബില്യം സമ്മതിച്ചു കഴുത കയറി
ശ്രേഷ്ഠന്മാരോടു കൂട പുറപ്പെട്ടു. അപ്പോൾ യഹോ
വയുടെ ദൂതൻ വഴിക്കൽ അവനെ തടുത്തു വാൾ
ധരിച്ചു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു വയ
ലിലേക്ക് തിരിഞ്ഞാറെ, ബില്യം അടിച്ചു വഴിക്കൽ
ആക്കി. കഴുത പിന്നെയും ദൂതനെ കണ്ടിട്ടു വീണ
പ്പോൾ, ബില്യം കോപിച്ചു അടി അധികം കൂട്ടിയാറേ,
കഴുത അവനോടു: "നീ എന്നെ അടിപ്പാൻ ഞാൻ എ
"ന്തു ചെയ്തിരിക്കുന്നു?" എന്നു മനുഷ്യവചനത്താൽ
പറഞ്ഞു. അതിന്റെ ശേഷം ദൈവം ബില്യമി
ന്റെ കണ്ണു തുറന്നു അവൻ വാൾ ഓങ്ങി നില്ക്കുന്ന
ദൂതനെ കണ്ടു രാജാവിന്റെ അടുക്കൽ പോവാൻ
ശങ്കിച്ചപ്പോൾ, ദൈവദൂതൻ "നീ പോക, എങ്കിലും
"ഞാൻ പറയിക്കുന്നത് മാത്രമെ പറയാവു" എന്നു
കല്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/91&oldid=183012" എന്ന താളിൽനിന്ന് ശേഖരിച്ചത്