ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൪ —

ബില്യംരാജാവിന്റെ അടുക്കെ എത്തി ബലി
കഴിച്ചു അവനോടു കൂട ഒരു മലമേൽ കരേറി ഇസ്ര
യേല്യരെ കണ്ടപ്പോൾ, "ദൈവം ശപിക്കാത്തവനെ
"ഞാൻ എങ്ങിനെ ശപിക്കും? ദൈവം വെറുക്കാത്ത
"വനെ ഞാൻ എങ്ങിനെ വെറുക്കും? അനുഗ്രഹി
"പ്പാൻ എനിക്ക് ലഭിച്ചിരിക്കുന്നു; അവൻ അനുഗ്ര
"ഹിച്ചും ഇരിക്കുന്നു; എനിക്കതിനെ മാറ്റിക്കൂട" എ
ന്നു പറഞ്ഞു ഏഴുവട്ടം അനുഗ്രഹിച്ചാറെ, ബാലാ
ക്ക്:"ശപിപ്പാനായി ഞാൻ നിന്നെ വരുത്തി; ഇതാ
"നീ അവനെ മുറ്റും അനുഗ്രഹിച്ചു; നീ മടങ്ങിപ്പോ
"നിന്നെ മാനിപ്പാൻ എനിക്ക് മനസ്സായി എങ്കിലും
"ദൈവം നിന്നെ അതിൽനിന്നു മുടക്കി ഇരിക്കുന്നു"
എന്നു കല്പിച്ചപ്പോൾ, ബില്യം തന്റെ നാട്ടിലേക്ക്
തന്നെ തിരിച്ചു പോയി. അതിന്റെ ശേഷം, മൊ
വബ്യർ ഇസ്രയേല്യരോടു പട കൂടി തോറ്റു, സൈ
ന്യം എല്ലാം പട്ടു പോകയും ചെയ്തു.

൩൦. മോശയുടെ മരണം.

മിസ്രയിൽനിന്നു പുറപ്പെട്ടു പോയ പുരുഷന്മാരിൽ
യോശുവും കാലേബും ഒഴികെ എല്ലാവരും വനത്തിൽ
വെച്ചു മരിച്ചതിന്റെ ശേഷം, യഹോവ മോശെയോ
ടു; "നീ അര കെട്ടി നെബൊമലമേൽ കരേറി ഞാൻ
"ഇസ്രയേല്യൎക്കു കൊടുക്കുന്ന ദേശത്തെ നോക്കുക;
"കണ്ണാലെ നീ അതിനെ കാണും, എങ്കിലും നീ അതി
"ലേക്ക് പ്രവേശിക്കയില്ല"എന്നു കല്പിച്ചു. അതു കേട്ടാ
റെ, മോശെ ദൈവം ചെയ്ത കരുണാപ്രവൃത്തികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/92&oldid=183013" എന്ന താളിൽനിന്ന് ശേഖരിച്ചത്