ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൫ —

ഒക്കയും ജനത്തിന്നു ഓൎമ്മ വരുത്തി, എല്ലാ ന്യായ
ങ്ങളെയും നിനെപ്പിച്ചു. അനുസരിച്ചാൽ അനുഗ്ര
ഹവും, അനുസരിയാതെ ഇരുന്നാൽ ശാപവും എന്നു
രണ്ടിനെയും അവരുടെ മുമ്പിൽ വെച്ചു, യഹോവ
നിങ്ങൾക്കു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എ
ന്നോടു സമനായ ഒരു പ്രവാചകനെ ഉദിപ്പിക്കും,
അവനെ ചെവിക്കൊള്ളേണം എന്നു അറിയിച്ചാറെ
മലമേൽ കരേറി വാഗ്ദത്തദേശത്തെ കണ്ട ശേഷം,
മരിച്ചു, ദൈവം തന്നെ അവന്റെ ശവത്തെ ആരും
അറിയാത്ത സ്ഥലത്ത് അടക്കി. മരണസമയത്തു,
൧൨൦ വയസ്സുള്ളവനെങ്കിലും കണ്ണുകൾ സൂക്ഷ്മത ചു
രുങ്ങാതെയും ആരോഗ്യം വിടാതെയും ഇരുന്നു. ഇ
സ്രയേലിന്റെ വാഴ്ചനാളിൽ അവനെ പോലെ മ
റ്റൊരു പ്രവാചകൻ ഉണ്ടായില്ല.

൩൧. യോശുവ.

യഹോവ മോശെയോടു ഇരുന്ന പ്രകാരം തന്നെ
യോശുവയോടും ഇരുന്നു. മോശെ ഇസ്രയേല്യരെ
ചെങ്കടലൂടെ നടത്തിയ പ്രകാരം തന്നെ അവൻ അ
വരെ യൎദൻ പുഴയെ കടത്തി, ആചാൎയ്യർ ദേവകല്പ
ന അനുസരിച്ചു, സാക്ഷിപെട്ടകം എടുത്തു, ആ
പുഴയിൽ ഇറങ്ങിയപ്പോൾ, വെള്ളം തെറുത്തുനിന്നു
താഴത്തെ വെള്ളം വാൎന്നു ജനങ്ങൾ എല്ലാവരും
കടന്നു തീൎന്നാറെ, പുഴ മുമ്പെപ്പോലെ തന്നെ ഒഴുകി.
അതിന്റെ ശേഷം അവർ ഉറപ്പുള്ള യരിഖൊപട്ട
ണത്തിന്നു സമീപിച്ചു വളഞ്ഞു നിന്നാറെ, യഹോവ

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/93&oldid=183014" എന്ന താളിൽനിന്ന് ശേഖരിച്ചത്