ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൬ —

യോശുവോടു: "ഇതാ ഞാൻ ഈ പട്ടണത്തെയും
"രാജാവിനെയും നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു"
എന്നു കല്പിച്ചു. പിന്നെ ആചാൎയ്യന്മാർ സാക്ഷിപെ
ട്ടിയെ എടുത്തു മുന്നടന്നും പടജ്ജനങ്ങൾ പിഞ്ചെ
ന്നും കൊണ്ടു ഇങ്ങിനെ ൭ ദിവസം പട്ടണത്തെ
വലം വെച്ചു. ൭ാം ദിവസം ആചാൎയ്യർ കാഹളങ്ങളെ
ഊതിയ ശേഷം യോശുവ: "ആൎത്തുകൊൾവിൻ,
"ദൈവം ഈ പട്ടണം നമുക്കു തന്നിരിക്കുന്നു" എന്നു
ജനത്തോടു കല്പിച്ചു. അവർ ആൎത്തുകൊണ്ടു കാഹളം
ഊതിയപ്പോൾ, പട്ടണത്തിന്റെ മതിലുകൾ ഇടി
ഞ്ഞു വീണു. പുരുഷാരം എല്ലാം അകത്തു കടന്നു, ജ
നങ്ങളെ വധിച്ചു ഭവനങ്ങളെ ചുട്ടു കളകയും ചെയ്തു.

ഇപ്രകാരം ദൈവം ഇസ്രയേല്യൎക്ക തുണ നിന്നു
കനാൻ ദേശത്തിലെ എല്ലാ രാജാക്കന്മാരും പ്രഭുക്ക
ന്മാരും തോറ്റു പോകും സമയം വരെ നായകനായ
യോശുവെ കൊണ്ടു നടത്തി, അവന്റെ പണിയെ
സാധിപ്പിച്ചു. അയലൂൻ താഴ്വരയിൽ പട തീൎത്തു ശ
ത്രുക്കൾ മുടിഞ്ഞു പോകുവോളം യോശുവിന്റെ കല്പ
നയാൽ അന്നു ആദിത്യചന്ദ്രന്മാർ അസ്തമിക്കാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/94&oldid=183015" എന്ന താളിൽനിന്ന് ശേഖരിച്ചത്