ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൮ —

ഉപകാരങ്ങളെ എല്ലാം ഓൎമ്മപ്പെടുത്തി. ദിവ്യകരാ
റെ ലംഘിക്കാതെ നിങ്ങൾ യഹോവയെ സ്നേഹിച്ചും
ശങ്കിച്ചും എപ്പോഴും മുഴുമനസ്സോടെ സേവിപ്പിൻ.
അന്യദേവന്മാരെ മാനിക്കയും സേവിക്കയും ചെയ്യ
രുതു. യഹോവ അല്ലാതെ മറ്റൊരു ദൈവം നന്നെ
ന്നു തോന്നിയാൽ, ഇഷ്ടം പോലെ പ്രതിഷ്ഠിച്ചു സേ
വിക്കാം; ഞാനും കുഡുംബവും യഹോവയെ തന്നെ
സേവിക്കേയുള്ളു. എന്നു കല്പിച്ചു തീൎന്നപ്പോൾ, ജ
നമെല്ലാം യഹോവയെ ഉപേക്ഷിച്ചു അന്യദേവക
ളെ സേവിപ്പാൻ ഒരുനാളും സംഗതി വരരുതേ എ
ന്നു വിളിച്ചു പറകയും ചെയ്തു.

൩൨. നായകന്മാർ.

യോശുവ മരിച്ച ശേഷം, ഇസ്രയേല്യർ: ഞങ്ങൾ
അന്യദേവകളെ അല്ല യഹോവയെ തന്നെ സേവി
ക്കും എന്നു പറഞ്ഞ വാക്കു വേഗം മറന്നു, കരാറെ ലം
ഘിച്ചു ഇഷ്ടം പോലെ ഓരൊ ദേവകളെ പ്രതിഷ്ഠി
ച്ചു, പല വക മഹാമോഹങ്ങളിൽ അകപ്പെട്ടു പോ
യി. അവർ ഇപ്രകാരമുള്ള അശുദ്ധ പ്രവൃത്തികളെ
നടത്തിക്കൊണ്ടിരുന്നപ്പോൾ, യഹോവ അവരെ ശി
ക്ഷിച്ചു, ശത്രക്കളുടെ കയ്യിൽ ഏല്പിച്ചു. അവർ അട
ങ്ങി അനുതാപം ചെയ്തു ക്ഷമ ചോദിക്കുന്ന സമയം
ദൈവം മനസ്സലിഞ്ഞു, നായകന്മാരെ ഉദിപ്പിച്ചു, അ
വരെ കൊണ്ടു, ശത്രുക്കളിൽനിന്നു രക്ഷയെ വരുത്തി
ഈ നായകന്മാർ ഏകദേശം ൩൦൦ വൎഷം ഇസ്രയേ
ല്യരിൽ വാണു, ശത്രുക്കളെ അമൎത്തു കാൎയ്യാദികളെ ന
ടത്തുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/96&oldid=183017" എന്ന താളിൽനിന്ന് ശേഖരിച്ചത്