ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൯ —

ഒരു സമയത്തു മിദ്യാനർ എന്ന ഇടയജാതി ഒട്ടക
ക്കൂട്ടങ്ങളോടു കൂട വന്നു, രാജ്യത്തിൽ പരന്നു, ജനങ്ങ
ളെ ഓടിച്ചു കൃഷികളെ നശിപ്പിച്ചും കുത്തി കവൎന്നും
കൊണ്ടു ഇങ്ങിനെ ൭ വൎഷം ഇസ്രയേല്യരെ ഞെരു
ക്കി. അവർ സങ്കടപ്പെട്ടു യഹോവയോടു അപേ
ക്ഷിച്ചാറെ, ഒരു ദൈവദൂതൻ മനശ്ശെക്കാരനായ ഗി
ദ്യൊന്നു പ്രത്യക്ഷനായി:"ഹേ യുദ്ധവീര! യഹോ
"വ നിന്റെ കൂട ഇരിക്കേണമേ!" എന്നു പറഞ്ഞ
പ്പോൾ, ഗിദ്യൊൻ: "യഹോവ ഞങ്ങളോടു കൂട ഉ
"ണ്ടെങ്കിൽ ഇപ്രകാരം വരുമോ? ഞങ്ങളുടെ പിതാക്ക
"ന്മാർ വൎണ്ണിച്ച അതിശയങ്ങൾ എവിടെ?" എന്നു
ചോദിച്ചപ്പോൾ, യഹോവ അവനിൽ കടാക്ഷിച്ചു:
"നിണക്കുള്ള ഈ ശക്തികൊണ്ടു തന്നെ മിദ്യാനരെ
"ജയിച്ചു, ഇസ്രയേല്യരെ രക്ഷിക്ക; ഞാൻ തന്നെ നി
"ന്നെ അയക്കുന്നു" എന്നു കല്പിച്ചാറെ, ഗിദ്യൊൻ, "എ
"ന്റെ സഹോദരന്മാരിൽ ചെറിയവനും അല്പനുമാ
"യ ഞാൻ എന്തുകൊണ്ടു ഇസ്രയേല്യരെ രക്ഷിക്കും?"
എന്നു പറഞ്ഞതിന്നു യഹോവ: "ഞാൻ തൂണനില്ക്ക
"യാൽ, മിദ്യാനസൈന്യങ്ങളെ നീ ഒരാളെ പോലെ
"ജയിക്കും" എന്നു കല്പിച്ചു.

അനന്തരം ഗിദ്യൊൻ അഛ്ശന്റെ ഭവനത്തോടു
ചേൎന്ന ബാൾദേവന്റെ തറയെ നശിപ്പിച്ചു, ബിം
ബത്തെ മുറിച്ചു കീറി വിറകാക്കി. എന്നാറെ ജന
ങ്ങൾ കോപിച്ചു അവനെ കൊല്ലുവാൻ നോക്കിയ
പ്പോൾ ഗിദ്യൊന്റെ അഛ്ശൻ: "നിങ്ങൾ ഈ ബാൾ
"ദേവന്നു വേണ്ടി വ്യവഹരിക്കുന്നത് എന്തിന്ന്? അ
"വൻ ദേവനായാൽ കാൎയ്യം താൻ നോക്കട്ടെ" എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/97&oldid=183018" എന്ന താളിൽനിന്ന് ശേഖരിച്ചത്