ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൦ —

പറഞ്ഞു അവരെ ഇണക്കിച്ചു. പിന്നെ ഇസ്രയേ
ല്യരെ ശത്രുക്കളിൽനിന്നു രക്ഷിക്കേണ്ടതിന്നു നിയോ
ഗം ദൈവത്തിൽനിന്നു തന്നെയൊ എന്നു നിശ്ചയ
മായി അറിവാൻ ഗിദ്യൊൻ അടയാളം ചോദിച്ചു. ഒ
രു രാത്രിയിൽ ഒരാട്ടിന്തോൽ കളത്തിൽ ഇട്ടപ്പോൾ,
അതു മാത്രം മഞ്ഞുകൊണ്ടു നനഞ്ഞും ഭൂമി വരണ്ടും
കണ്ടു. പിറ്റെ ദിവസം ആ രാത്രിയിൽ തോൽ ഉണ
ങ്ങിയും ഭൂമി നനഞ്ഞും കണ്ടാറെ, ദൈവം എന്നെ നി
യോഗിച്ചു നിശ്ചയംഎന്നു പറഞ്ഞു ൩൨,൦൦൦ പടജ്ജ
നങ്ങളെ കൂട്ടിയാറെ: "ഇവൎക്ക് ജയം വന്നു എങ്കിൽ
"അവർമതിച്ചു എൻ കൈ എന്നെ രക്ഷിച്ചിരിക്കുന്നു
"എന്നു പറയാതിരിക്കേണ്ടതിന്നുഭയമുള്ളവർ പോവാ
"ന്തക്കവണ്ണം അറിയിച്ചയക്ക" എന്നു ദൈവം ക
ല്പിച്ചു; ഗിദ്യൊൻ അപ്രകാരം ചെയ്തു. അപ്പോൾ
൨൨,൦൦൦ പുരുഷന്മാർ തങ്ങളുടെ വീട്ടിലേക്കു മടങ്ങി.
പിന്നെ ശേഷിച്ചവർ ൧൦,൦൦൦ എന്നു കണ്ടാറെ, "ഇ
"വരും അധികം; ഞാൻ തന്നെ ബോധിക്കുന്നവ
"രെ കാണിക്കും" എന്നു ദൈവം പറഞ്ഞു, ശോധന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/98&oldid=183019" എന്ന താളിൽനിന്ന് ശേഖരിച്ചത്