ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൧ —

കഴിച്ചു വേണ്ടാത്തവരെ അയച്ചു ൩൦൦ പേരെ മാത്രം
എടുത്തു.

അതിന്റെ ശേഷം, ഗിദ്യൊൻ ആ മുന്നൂറു പുരു
ഷന്മാരെ മൂന്നു കൂട്ടമാക്കി പകുത്തു, ഓരോരുത്തന്റെ
കയ്യിൽ ഒരു കാഹളവും ചട്ടിയിൽ ദീപട്ടിയും കൊടു
ത്തു, മൂന്നു മുഖമായി മിദ്യാനരുടെ പാളയത്തിലേക്ക്
അയച്ചു. അൎദ്ധരാത്രിയിൽ എത്തി എല്ലാവരും കാഹ
ളം ഊതി കുടങ്ങളെ തകൎത്തു, ദീപട്ടികളെയും തെളിയിച്ചു.
"ഇത് യഹോവെക്കും ഗിദ്യൊനുമുള്ള വാളാകുന്നു" എ
ന്നു നിലവിളിച്ചു നിന്നു, ശത്രുക്കൾക്ക കലക്കം വരു
ത്തിയപ്പോൾ, അവർ തങ്ങളിൽ തന്നെ കുത്തി മുറിച്ചു
ഓടിയാറെ, ഗിദ്യൊൻ മുതലായവർ പിന്തുടൎന്നു പിടി
ച്ചു വെട്ടി ഒരു ലക്ഷത്തിൽ അധികം ആളുകളെ കൊ
ന്നു, കവൎച്ച വളരെ കഴിച്ചു. അവൻ മടങ്ങി വന്നു, ജ
നങ്ങൾ അവനെ രാജാവാക്കുവാൻ ഭാവിച്ചപ്പോൾ,
അവൻ: "അപ്രകാരമല്ല യഹോവ തന്നെ നിങ്ങളു
"ടെ രാജാവാകേണ്ടു" എന്നു കല്പിച്ചു, തന്റെ മരണം
വരെ ഇസ്രയേല്യൎക്ക് സ്വസ്ഥത വരുത്തുകയും
ചെയ്തു.

൩൩. രൂഥ്.

നായകന്മാരുടെ കാലത്തു കനാൻദേശത്തിൽ
ക്ഷാമം ഉണ്ടായപ്പോൾ, ബെത്ത്ലെഹമിൽ പാൎത്തു
വന്ന എലിമേലെക്ക് തന്റെ ഭാൎയ്യയായ നവുമിയെ
യും രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു മോവബ് ദേ
ശത്തിൽ ചെന്നു പാൎത്തു അവിടെ ഇരിക്കുമ്പോൾ
അവന്റെ പുത്രന്മാർ അൎപ്പ രൂഥ് എന്ന മൊവബ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/99&oldid=183020" എന്ന താളിൽനിന്ന് ശേഖരിച്ചത്