ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൯ —

യയും മറ്റെവരും കണ്ടു കേട്ടത് ശിഷ്യന്മാരോടു അറി
യിക്കേണ്ടതിന്നു പോകുമ്പോൾ, യേശു അവരെ എ
തിരേറ്റു സലാം പറഞ്ഞു; ഉടനെ അവർ കാല്കൽ
വീണു നമസ്കരിച്ചു സംഭവിച്ചതെല്ലാം ഭ്രമത്തോടും
സന്തോഷത്തോടും അറിയിച്ചപ്പോൾ, ആയവർ വി
ശ്വസിച്ചില്ല.

൩൭. എമാവൂസിലെക്ക് രണ്ടു ശിഷ്യ
ന്മാരുടെ പ്രയാണം.

ആ ദിവസത്തിൽ തന്നെ രണ്ടു ശിഷ്യന്മാർ യ
രുശലേമിൽനിന്നു രണ്ടു നാഴിക വഴി ദൂരമുള്ള എമാ
വൂസിലേക്ക് പോയി, വഴിയിൽ വെച്ചു സംഭവിച്ച
തൊക്കയും വിചാരിച്ചു സംസാരിച്ചു കൊണ്ടിരിക്കു
മ്പോൾ, യേശുവും അടുത്തു ഒരുമിച്ചു നടന്നു, അവ
നെ യേശു എന്നു അറിഞ്ഞില്ല. അപ്പൊൾ അവൻ
നിങ്ങൾ വിഷണ്ണന്മാരായി എന്തു സംഭാഷണം ചെ
യ്തു നടക്കുന്നു എന്നു ചോദിച്ചാറെ, ക്ലെയൊപ എന്ന
വൻ യരുശലേമിൽ പാൎക്കുന്ന പരദേശികളിൽ നീ
മാത്രം ഈ ദിവസങ്ങളിൽ അവിടെ സംഭവിച്ച കാ
ൎയ്യം അറിയാത്തവനൊ എന്നു പറഞ്ഞശേഷം, അ
വൻ എന്തു കാൎയ്യം എന്നു ചോദിച്ചതിന്നു: അവർ ന
ചറായക്കാരനായ യേശുവിന്നു സംഭവിച്ചത് തന്നെ
ആയവൻ ദൈവത്തിന്റെയും സൎവ്വ ജനങ്ങളുടെ
യും മുമ്പാകെ ക്രിയയിലും വചനത്തിലും ശക്തനായ
ദീൎഘദൎശിയായിരുന്നു. നമ്മുടെ പ്രധാനാചാൎയ്യന്മാരും9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/101&oldid=182698" എന്ന താളിൽനിന്ന് ശേഖരിച്ചത്