ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൮ —

യേശു സ്വൎഗ്ഗാരോഹണമായ ശേഷം, ശിഷ്യ
ന്മാർ കൎത്താവിന്റെ കല്പന പ്രകാരം പരിശുദ്ധാത്മാ
വിനെ പ്രാപിപ്പാനായി യരുശലേമിൽ കാത്തിരുന്നു
ഇഷ്കൎയ്യോത്യനായ യഹൂദാവിന്റെ സ്ഥാനത്ത് മത്ഥി
യാ എന്നവനെ നിൎത്തി, ശേഷമുള്ള വിശ്വാസിക
ളോടും കൂട പ്രാൎത്ഥിച്ചു കൊണ്ടിരുന്നു. അവരുടെ എ
ണ്ണം അന്നു ൧൨൦ ആയിരുന്നു; പെസഹ പെരുനാൾ
കഴിഞ്ഞിട്ടു അമ്പതാം ദിവസമായ പെന്തെകൊസ്ത
പെരുനാളിൽ അവരെല്ലാവരും ഒന്നിച്ചു ഏകമന
സ്സോടെ പ്രാൎത്ഥിക്കുമ്പോൾ, ഉടനെ ആകാശത്തുനി
ന്നു കാറ്റോട്ടം പോലെ ഒരു മഹാ ശബ്ദം ഉണ്ടായി,
അവർ ഇരുന്ന ഭവനം നിറഞ്ഞു തീപ്പൊരികളെ പോ
ലെ തങ്ങടെ മേൽ ഇറങ്ങുന്നത് കണ്ടു പരിശുദ്ധാ
ത്മാവിനാൽ നിറഞ്ഞവരായി ആത്മാവ് അവൎക്ക്

ഉച്ചാരണം ചെയ്‌വാൻ ദാനം ചെയ്തപ്രകാരം മറുഭാഷ
കളിൽ സംസാരിച്ചു തുടങ്ങി. ആ സമയത്ത് സകല

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/110&oldid=182707" എന്ന താളിൽനിന്ന് ശേഖരിച്ചത്