ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൦ —

ചെയ്തു അതിശയപ്രവൃത്തികളും അത്ഭുതങ്ങളും കൊ
ണ്ടു നിങ്ങളിൽ സമ്മതനായ്വന്നുവല്ലൊ. അവനെ നി
ങ്ങൾ പിടിച്ചു ക്രൂശിൽ തറെച്ചു കൊന്നു എങ്കിലും
ദൈവം അവനെ ഉയിൎപ്പിച്ചതിന്നു ഞങ്ങൾ എല്ലാ
വരും സാക്ഷികൾ ആകുന്നു. ആകയാൽ അവൻ
ദൈവശക്തിയാൽ ഉന്നതപ്പെട്ടിരിക്കകൊണ്ടു ഞങ്ങ
ളിൽ പരിശുദ്ധാത്മാവിനെ പകൎന്നു ഇതിന്റെ നി
ശ്ചയം നിങ്ങൾ കണ്ടു കേട്ടുവല്ലൊ! ഈ യേശുവി
നെ ദൈവം കൎത്താവായും ക്രിസ്തനായും ആക്കിയി
രിക്കുന്നു എന്നു സകല ഇസ്രയേലരും അറിഞ്ഞു
കൊള്ളട്ടെ എന്നത് കേട്ടു അവൎക്ക് ഹൃദയത്തിൽ കുത്തു
കൊണ്ടു അയ്യൊ സഹോദരന്മാരെ! രക്ഷെക്കായി നാം
എന്തു ചെയ്യേണ്ടു എന്നു പറഞ്ഞാറെ, പേത്രു അനു
തപിച്ചു എല്ലാവരും യേശുവിന്റെ നാമത്തിൽ സ്നാ
നം ചെയ്‌വിൻ എന്നാൽ നിങ്ങൾക്കും പരിശുദ്ധാത്മ
ദാനം ലഭിക്കും; നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും
നമ്മുടെ കൎത്താവായ ദൈവം ദൂരത്തുനിന്നു വിളിക്കു
ന്ന എല്ലാവൎക്കുമത്രെ ഈ വാഗ്ദത്തമുള്ളതു എന്നു പ
റഞ്ഞു. ഈ വാക്യം സന്തോഷത്തോടെ കൈക്കൊ
ണ്ടവരൊക്കയും സ്നാനം ലഭിച്ചു. ആ ദിവസത്തിൽ
തന്നെ ഏകദേശം മൂവായിരം ആത്മാക്കൾ ചേൎന്നു
വന്നു. പിന്നെ അവർ അപോസ്തലരുടെ ഉപദേശ
ത്തിലും അപ്പം നുറുക്കുന്നതിലും പ്രാൎത്ഥനയിലും സ്ഥി
രപ്പെട്ടിരുന്നു; ധനവാന്മാർ തങ്ങളുടെ സമ്പത്തുകളെ
ദരിദ്രന്മാൎക്ക് ഉപകാരമായി കൊടുത്തു. ആ വിശ്വാസി
കൾ സകല ജനങ്ങൾക്കും ഇഷ്ടന്മാരായ്വന്നു; കൎത്താ
വ് ദിവസേന സഭയെ വൎദ്ധിപ്പിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/112&oldid=182709" എന്ന താളിൽനിന്ന് ശേഖരിച്ചത്