ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൧ —

൪൧. ഹനന്യാവും സഫീരയും.

ഹനന്യാ എന്നവൻ തന്റെ ഭാൎയ്യയായ സഫീ
രയോടു കൂടി ഒരവകാശം വിറ്റു വിലയിൽനിന്നു ഏ
താനും വൎഗ്ഗിച്ചു എടുത്തു, ശേഷമുള്ളതു കൊണ്ടു വന്നു
അപോസ്തലരുടെ അരികെ വെച്ചപ്പോൾ, പേത്രു
ഹനന്യാവെ നീ പാരിശുദ്ധാത്മാവോടു അസത്യം പ
റവാനും നിലത്തിന്റെ വിലയിൽനിന്നു ഏതാനും
വഞ്ചിച്ചു വെപ്പാനും സാത്താൻ നിന്റെ ഹൃദയത്തി
ൽ തോന്നിച്ചതെന്തു? അതു നിണക്ക് തന്നെ ഇരു
ന്നെങ്കിൽ കൊള്ളായിരുന്നു; വിറ്റ ശേഷവും നിന്റെ
അധികാരത്തിൽ തന്നെ ആയിരുന്നുവല്ലൊ ഈ കാ
ൎയ്യം നിന്റെ ഹൃദയത്തിൽ വെച്ചതെന്തു? നീ മനുഷ്യ
രോടല്ല; ദൈവത്തോടത്രെ അസത്യം പറഞ്ഞത് എ
ന്ന വാക്കു കേട്ടു ഹനന്യാ വീണു പ്രാണനെ വിട്ടു.
പിന്നെ ചില ബാല്യക്കാർ ശവത്തെ മൂടി കെട്ടി പുറ
ത്തു കൊണ്ടു പോയി കുഴിച്ചിട്ടു. അനന്തരം ഏകദേശം
മൂന്നു മണിനേരം കഴിഞ്ഞ ശേഷം അവന്റെ ഭാൎയ്യ
യും സംഭവിച്ചത് അറിയാതെ അകത്തു വന്നാറെ,
പേത്രു അവളെ നോക്കി നിങ്ങൾ നിലം ഇത്രെക്കൊ
വിട്ടത് എന്നു ചോദിച്ചപ്പോൾ, അവളും അത്രെക്ക്
തന്നെ എന്നു പറഞ്ഞു. അപ്പോൾ പേതു കൎത്താ
വിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ ത
മ്മിൽ നിശ്ചയിച്ചതെങ്ങിനെ കണ്ടാലും നിന്റെ പു
രുഷനെ കുഴിച്ചിട്ടവർ വാതില്ക്കൽ ഉണ്ടു നിന്നെയും
കൊണ്ടുപോകും നിശ്ചയം എന്നു പറഞ്ഞ ഉടനെ
അവളും വീണു ജീവനെ വിട്ടു; ബാല്യക്കാർ അകത്തു10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/113&oldid=182710" എന്ന താളിൽനിന്ന് ശേഖരിച്ചത്