ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൨ —

വന്നു അവളെയും കുഴിച്ചിടുകയും ചെയ്തു. പിന്നെ
സഭക്കും ഈ അവസ്ഥ കേട്ട എല്ലാവൎക്കും മഹാ
ഭയമുണ്ടായി.

൪൨. സ്തെഫാന്റെ മരണം.

പിന്നെ സഭയിലെ ലൌകീകകാൎയ്യങ്ങളുടെ വി
ചാരണത്തിന്ന് ഏഴു ശുശ്രൂഷക്കാരെ തെരിഞ്ഞെടു
ത്തപ്പൊൾ, അവരിൽ സ്തേഫാൻ വിശ്വാസശക്തി
കൊണ്ടു വിളങ്ങി ജനങ്ങളുടെ ഇടയിൽ വലിയ അ
തിശയപ്രവൃത്തികളെ ചെയ്തു കൊണ്ടിരുന്നാറെ, പ
ല യഹൂദമതക്കാർ വന്നു ശാസ്ത്രംകൊണ്ടു തൎക്കിച്ചു
അവൻ കാണിച്ച ബുദ്ധിയും ആത്മശക്തിയും കൊ
ണ്ടു തോറ്റു പോയാറെ, ക്രുദ്ധിച്ചു ജനങ്ങളെയും മൂപ്പ
ന്മാരെയും ശാസ്ത്രികളെയും ഇളക്കി, അവനെ പിടിച്ചു
വിസ്താരസഭയിലേക്ക് കൊണ്ടു പോയി; ഈ ആൾ
പരിശുദ്ധസ്ഥലത്തിന്നും വേദപ്രമാണത്തിന്നും വി
രോധമായി ഇടവിടാതെ, ദൂഷണവാക്കുകളെ സംസാ
രിച്ചു നചറായക്കാരനായ യേശു ൟ സ്ഥലം നശി
പ്പിച്ചു മോശ നമുക്കു കല്പിച്ച മൎയ്യാദകളെ ഭേദം വരു
ത്തും എന്ന് പറഞ്ഞ് ഞങ്ങൾ കേട്ടു എന്നു ബോ
ധിപ്പിച്ചു കള്ളസ്സാക്ഷിക്കാരെയും നിൎത്തി, അപ്പൊൾ
വിസ്താരസഭയിലുള്ളവർ എല്ലാവരും അവനെ സൂ
ക്ഷിച്ചു നോക്കി അവന്റെ മുഖം ഒരു ദൈവദൂത
ന്റെ മുഖം പോലെ കണ്ടു, മഹാചാൎയ്യൻ കാൎയ്യം ഇ
പ്രകാരം തന്നെയൊ എന്ന് ചോദിച്ചാറെ, അവൻ
ദൈവം ഇസ്രയേൽ ജാതിക്ക് ചെയ്ത നന്മകളെയും
അത്ഭുതപ്രവൃത്തികളെയും അവർ കാട്ടിയ അനുസര

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/114&oldid=182711" എന്ന താളിൽനിന്ന് ശേഖരിച്ചത്