ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൫ —

ങ്ങിപ്പോവാൻ യാത്രയായി; അവൻ രഥത്തിൽ കരേ
റി ഇരുന്നു യശയ്യ പ്രവാചകന്റെ പുസ്തകം വായി
ച്ചു കൊണ്ടിരുന്നാറെ, ഫിലിപ്പ് ആത്മനിയോഗപ്ര
കാരം രഥത്തോടു ചേൎന്നു നടന്നു. മന്ത്രി വായിക്കു
ന്നതു കേട്ടപ്പൊൾ, നീ വായിക്കുന്നതിന്റെ അൎത്ഥം
തിരിയുന്നുണ്ടൊ എന്നു ചോദിച്ചശേഷം, തെളിയി
ച്ചു കൊടുക്കുന്ന ആളില്ലായ്കയാൽ എങ്ങിനെ കഴിയും;
നീ കരേറി കൂട ഇരിക്ക എന്ന് അപേക്ഷിച്ചു. അവ
ൻ വായിച്ച വേദവാക്യമാവിത്: അവനെ ഒരാടിനെ
പോലെ കുലെക്ക് കൊണ്ടുപോയി കത്രിക്കാരന്റെ മു
മ്പാകെ ശബ്ദിക്കാത്ത ആട്ടിങ്കുട്ടി എന്ന പോലെ അ
വനും വായ്തുറക്കാറ്റെ ഇരുന്നു. എന്നാറ മന്ത്രി പ്ര
വാചകൻ ആരെ വിചാരിച്ചു ഇത് പറഞ്ജു തന്നെ
യൊ മറ്റൊരുത്തനെയൊ എന്ന് ചോദിച്ചാറെ, ഫി
ലിപ്പ് ഈ വേദവാക്കിന്റെ അൎത്ഥം ഗ്രഹിപ്പിച്ചു യേ
ശുവിനെ അറിയിച്ചു. പിന്നെ അവർ വഴി പോകു
മ്പൊൾ, വെള്ളമുള്ള ഒരു സ്ഥലത്ത് എത്തിയാറെ, മ
ന്ത്രി ഇതാ വെള്ളം എന്നെ ജ്ഞാനസ്നാനം ചെയ്യുന്ന
തിന്നു എന്തു വിരോധം എന്ന് പറഞ്ഞപ്പൊൾ, ഫി
ലിപ്പ് നീ പൂൎണ്ണഹൃദയത്തൊടെ വിശ്വസിച്ചാൽ ചെ
യ്യാമല്ലൊ എന്നത് കേട്ടു, മന്ത്രി യേശുക്രിസ്തൻ ദൈ
വപുത്രനാകുന്നു എന്നു ഞാൻ വിശ്വസിക്കുന്നു എ
ന്ന് പറഞ്ഞു. രഥം നിൎത്തി ഇരുവരും വെള്ളത്തിലി
റങ്ങി ഫിലിപ്പ് അവന്നു ജ്ഞാനസ്നാനം കഴിച്ചു വെ
ള്ളത്തിൽനിന്ന് കരേറിയപ്പൊൾ കൎത്താവിൻ ആ
ത്മാവ് ഫിലിപ്പിനെ മറ്റൊരു ദിക്കിലേക്ക് നടത്തി
മന്ത്രി സന്തോഷിച്ചു പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/117&oldid=182714" എന്ന താളിൽനിന്ന് ശേഖരിച്ചത്