ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൯ —

വരുത്തുക; നീ ചെയ്യേണ്ടുന്നതൊക്കയും അവൻ നി
ന്നോടു പറയും എന്നു ചൊല്ലി മറകയും ചെയ്തു.

അനന്തരം കൊൎന്നേല്യൻ ദൂതവചനപ്രകാരം
തന്റെ വീട്ടുകാരിൽ മൂന്നു പേരെ യൊപ്പാനഗരത്തി
ലേക്ക് നിയോഗിച്ചയച്ചു. പിറ്റെ നാൾ ഉച്ചസമ
യത്ത് ഭക്ഷണം കഴിക്കും മുമ്പെ പേത്രു വീട്ടിന്മുകളി
ലിരുന്നു പ്രാൎത്ഥിച്ച ശേഷം വിശന്നു ഭക്ഷിപ്പാനാ
ഗ്രഹിച്ചപ്പോൾ, അവന്നു ഒരു ദൎശനമുണ്ടായി സ്വ
ൎഗ്ഗത്തിൽനിന്നു നാലു കോണും കെട്ടിയ തുപ്പട്ടി പോ
ലെയുള്ളൊരു പാത്രം തന്റെ അരികിൽ ഇറങ്ങുന്ന
തും അതിന്റെ അകത്തു സകല വിധമായ പശു
പക്ഷി മൃഗാതിജന്തുക്കളിരിക്കുന്ന പ്രകാരവും കണ്ടു;
പേത്രുവെ നീ എഴുനീറ്റു കൊന്നു ഭക്ഷിക്ക എന്നൊ
രു ശബ്ദം ദേട്ടപ്പോൾ, അവൻ അയ്യൊ കൎത്താവെ
നിന്ദ്യമായും അശുദ്ധമായുമുള്ളതൊന്നും ഞാൻ ഒരു നാ
ളും ഭക്ഷിച്ചില്ല. എന്നു പറഞ്ഞാറെ, ദൈവം ശുദ്ധ
മെന്നു കല്പിച്ചത് നീ അശുദ്ധമെന്നു വിചാരിക്കരുതു
എന്നിങ്ങിനെ മൂന്നു വട്ടം ദൈവകല്പനയുണ്ടായ ശേ
ഷം, ആ പാത്രം സ്വൎഗ്ഗത്തിലേക്ക് കരേറിപ്പോകയും
ചെയ്തു. ഈ ദൎശനത്തിന്റെ അൎത്ഥം എന്തെന്നു പേ
ത്രു വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ, കൊൎന്നേല്യൻ
അയച്ച ആളുകൾ വീട്ടിൽ വന്നു പേത്രു എന്നവൻ
ഇവിടെയൊ പാൎക്കുന്നു എന്നു ചോദിച്ച സമയം
കൎത്താവിന്റെ ആത്മാവ് പേത്രുവിനോടു ഇതാ മൂ
ന്നാൽ നിന്നെ അന്വേഷിക്കുന്നു നീ സംശയിക്കാ
തെ അവരോടു കൂടപ്പോക; ഞാൻ തന്നെ അവരെ അ
യച്ചു എന്നു കല്പിച്ചു. ഉടനെ അവൻ ഇറങ്ങി ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/121&oldid=182718" എന്ന താളിൽനിന്ന് ശേഖരിച്ചത്